ഫൊക്കാനാ വിമന്‍സ്‌ ഫോറം അവയവദാനത്തിനുള്ള സമ്മതിപത്രം ശേഖരികുന്നു.

ശ്രീകുമാർ  ഉണ്ണിത്താൻ
അമേരിക്കന്‍ മലയാളികളുടെ കേന്ദ്രസംഘടനയായ ഫോക്കാന  ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നു , പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും , പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുകയും എന്നുള്ളതാണ്  ഫോക്കാനടെ  ലക്ഷ്യം. ഇതിന്റെ    ഭാഗമയി ഫൊക്കാനാ വിമന്‍സ്‌ ഫോറം അവയവദാനത്തിനുള്ള സമ്മതിപത്രം ശേഖരികുന്നു. എല്ലാ റീജനൽ കണ്‍വെൻഷനിലും   ഫൊക്കാനാ വിമന്‍സ്‌ ഫോറത്തിന്റെ നെത്രിതത്തിൽ അവയവദാനത്തിനുള്ള സമ്മതിപത്രം ശേഖരികുന്നുണ്ടന്ന്  വിമന്‍സ്‌ ഫോറം ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട്  അറിയിച്ചു.
അവയവദാനം സര്‍വ്വദാനാല്‍ പ്രധാനം എന്ന ഒരു ചിന്താ ഈ  കലഖട്ടത്തിന്റെ അവിശ്വമാണ് . അവയവദാനത്തിന്റെ പ്രസക്തിയേയും, മഹത്വത്തേയും കുറിച്ച് പലരും പലവട്ടം പറഞ്ഞിട്ടും, എഴുതിയിട്ടുമുണ്ടെങ്കിലും മരണശേഷമുള്ള അവയവദാനത്തെക്കുറിച്ചുള്ള ഒരു അവബോധം മലയാളികളിൽ  എത്തിക്കുക  എന്നതാണ് വിമന്‍സ്‌ ഫോറത്തിന്റെ  ഉദ്ദേശം.
 കേരളത്തിൽ നിന്ന് മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ തേടി എഴുപതുകളില്‍ അമേരിക്കയിലേക്ക് കുടിയേറിയ കേരളീയര്‍ പലരും വാര്‍ദ്ധക്യത്തിലേക്ക് കടക്കുന്നു. ജോലിയില്‍ നിന്നും വിരമിച്ച് ഇരുനാടുകളിലുണ്ടമായി വിശ്രമജീവിതം നയിക്കാമെന്നോര്‍ത്തിണ്ടരുന്ന പലരും കാലയവനികക്കുള്ളില്‍ മറഞ്ഞുകഴിഞ്ഞു. ഭൂമിയിലെ സ്വര്‍ഗ്ഗമെന്ന് വിശേഷിക്കപ്പെട്ടിരുന്ന അമേരിക്കയില്‍ എത്തിയ കാലം മുതല്‍ കുടുംബത്തിനുവേണ്ടി ജീവിച്ച്, മക്കള്‍ക്കു വേണ്ടി  കരുതി, മക്കളുടെ സ്‌നേഹസാന്ത്വന സ്പര്‍ശണ്ടത്തില്‍ വാര്‍ദ്ധക്യജീവിതം സന്തോഷപ്രദമാക്കാമെന്ന വ്യാമോഹത്തില്‍ ഇന്നെലകളില്‍ ജീവിതം ഹൊമിച്ചവര്‍ ഇന്നിന്റെ നേര്‍മുഖത്ത് ഒറ്റപ്പെടുന്ന കാഴ്ച വേദന ഉളവാക്കുന്നു.
 ദൈവം കനിഞ്ഞ് നല്കിയ ഈ ജീവിതം ഒരു കൂട്ടര്‍ ദീര്‍ഘായുസോടെ അനുഭവിക്കുമ്പോള്‍, ചിലരെയെങ്കിലും പ്രായഭേതമെന്യേ ദൈവം തിരികെ വിളിക്കുന്നു. അപ്രതിക്ഷിതമായി മരണം മാടിവിളിച്ചാല്‍ സര്‍വവും പാതി വഴിയില്‍ ഉപേക്ഷിച്ചു പോകേണ്ടിവരും. ഇവടെ അവയവദാനമെന്ന പുണ്യപ്രവര്‍ത്തിക്ക് അനുമതിനല്കി കയ്യൊപ്പ് ചാര്‍ത്തിയവര്‍ തങ്ങളുടെ ചില അവയവങ്ങള്‍ക്കെങ്കിലും പുഴുക്കള്‍ക്കും, ചിതലിനും, തുരുമ്പിനും വിട്ടുകൊടുക്കാതെ കുറെക്കാലം കൂടി ഈലോകം കാണുവാനും, അനുഭവിക്കുവാനും അവസരം നല്കുന്നു. പുത്തന്‍ തലമുറയിലെ നമ്മുടെ കുഞ്ഞുങ്ങളില്‍ ചിലരെങ്കിലും  െ്രെഡവിംഗ് ലൈസന്‍സില്‍ അത്തരമൊരു അനുമതിയുടെ വിരലടയാളം എഴുതി ചേര്‍ത്തുകഴിഞ്ഞു.
നമ്മുടെ കൊച്ചുകേരളത്തില്‍ അപകടങ്ങളിലൂടെ മസ്തിഷ്‌കമരണം സംഭവിക്കുമെന്ന് ഉറപ്പായവരുടെ ബന്ധുക്കള്‍ ധാരാളമായി അവരുടെ അവയവദാനത്തിന് സന്നദ്ധത കാണിച്ചുകൊണ്ട് മുന്നോട്ട് വരുന്നുണ്ട്. ഉറ്റവരുടേയും ഉടയവരുടേയും അവയവങ്ങള്‍ ചിലരെങ്കിലും  ജീവിതത്തിലേക്ക് മടക്കിയെത്തിക്കുന്നു. നമ്മുടെ മരണശേഷം ഒരു ജീവനെങ്കിലും വീണ്ടെടുക്കുവാന്‍ സാധിച്ചാല്‍ ഈ ജീവതത്തിന് അര്‍ഥമുണ്ടായി. മരിച്ച് മണ്ണടിഞ്ഞാലും ആ പുണ്യപ്രവര്‍ത്തിയിലൂടെ വീണ്ടും ജീവിക്കും.’ ജീവിതത്തിന്റെ അര്‍ത്ഥം ജീവിതത്തിന്പ്പുറത്തേയ്ക്കും’എന്ന ആപ്തവാക്യം പ്രാവര്‍ത്തികമാക്കുവാന്‍ നമുക്ക് കഴിയും എന്ന് വിമന്‍സ്‌ ഫോറം ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട്,വൈസ്‌ പ്രസിഡന്റ്‌ലത കറുകപ്പള്ളില്‍ അറിയിച്ചു.
 വിമന്‍സ്‌ ഫോറം ദേശിയ  ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട്,ശോശാമ്മ വര്‍ഗീസ്‌ (പ്രസിഡന്റ്‌), ലത കറുകപ്പള്ളില്‍(വൈസ്‌ പ്രസിഡന്റ്‌,)ജെസ്സി ജോഷി (സെക്രട്ടറി),ബാല വിനോദ്‌ (ട്രഷറര്‍),ജെസ്സി കാനാട്ട്‌ (ജോയിന്റ്‌ സെക്രട്ടറി)റെനി ജോസ്‌ (ജോയിന്റ്‌ ട്രഷറര്‍) എന്നിവർ  അറിയിച്ചതാണ്.
Top