മണ്ണും മനസും പങ്കുവയ്ക്കാതെ ഫൊക്കാന

ഫൊക്കാനാ പിന്നിട്ട വഴികളിലൂടെ 2

ശ്രീകുമാര്‍ ഉണ്ണിത്താന്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ കവി വയലാര്‍ രാമവര്‍മ്മ പാടിയത് ഓര്‍ക്കുന്നു.
മനുഷ്യന്‍ മതങ്ങളെ സൃഷ്ട്ടിച്ചു
മതങ്ങള്‍ ദെയ് വങ്ങളെ സൃഷ്ട്ടിച്ചു
മനുഷ്യനും മതങ്ങളും ദെയ് വങ്ങളും കൂടി
മണ്ണ് പങ്കുവച്ചു ..മനസ് പങ്കുവച്ചു …
മണ്ണും മനസും പങ്കുവച്ചു എന്ന് എത്ര വേദനയോടെയാണ് വയലാര്‍ എഴുതിയത് .ജാതി മത ധ്രുവീകരണങ്ങള്‍ ഇന്ന് ലോകത്തിന്റെ ഗതി തന്നെ മാറ്റി മറിക്കുന്നു.നമ്മുടെ ജന്മ നാട്ടിലും അതിന്റെ അലയൊലികള്‍ അവസാനിക്കുന്നില്ല .ഒരു പക്ഷെ പ്രവാസി മലയാളികളില്‍ ആകാം ഒരു പക്ഷെ ഇത്തരം ചിന്തകള്‍ ഇല്ലാതിരിക്കുന്നുള്ളു .1980 കാലഘട്ടങ്ങളില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ജാതി മത സമുദായങ്ങളുടെ പേരില് നിരവധി സംഘടനകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി .ഈ സാഹചര്യത്തിലാണ് ഒരു സാംസ്‌കാരിക സംഘടയെ കുറിച്ച് അന്നത്തെ അമേരിക്കന്‍ അംബാസിഡര്‍ ആയിരുന്ന കെ .ആര്‍ നാരായണന്‍ ആയിരുന്നു ഒരു മലയാളി കൂട്ടായ്മയെ കുറിച്ച് ചിന്തിക്കുവാന്‍ ഡോ: അനിരുദ്ധനെ പോലെയുള്ളവരെ പ്രേരിപ്പിച്ചത്.
മലയാളികള്‍ക്ക് ഭിന്നിപ്പും സ്വാര്‍ത്ഥമായ സംഘടിക്കലല്ല, മറിച്ച് ഒരു തരത്തിലുമുള്ള അതിരുകളില്ലാത്ത ഒരു സംഘ ശക്തിയായി മാറുന്ന ഒരു സംഘടനയുടെ അവബോധവും വടക്കെ ഇന്ത്യന്‍ ലോബികള്‍ക്കു മലയാളികളോട് ഉണ്ടായിരുന്ന അവഗണയും അവസാനിപ്പിക്കുക എന്ന ലക്ഷ്യവും ഫൊക്കാനയുടെ പിറവിക്കു പിന്നിലുണ്ട് .ഇത് മനസിലാക്കി പ്രവര്‍ത്തിക്കാന്‍ സാധിച്ചതാണ് ഫൊക്കാനയെ ജനകീയമാക്കിയത്. അതിരുകള്‍ക്കും വിഭാഗീയതകള്‍ക്കും എതിരെ ഒരു ശബ്ദമാകാന്‍ കഴിഞ്ഞത് പല പ്രസ്ഥാനങ്ങള്‍ക്കും പ്രചോദനമായി .അമേരിക്കന്‍ മലയാളികളുടെ സംഘടിത ശക്തിക്കും സംഘടനാ താല്പര്യങ്ങള്‍ക്കും നിമിത്തമായത് ഫൊക്കാനയുടെ രൂപീകരണമാണ് .
നാളിതുവരെയുള്ള ഫൊക്കാനയുടെ വളര്‍ച്ചയില്‍ നിരവധി വിഷമസന്ധികളും ഉണ്ടായിട്ടുണ്ട് .ഇത് ഈ സംഘടനയ്ക്ക് വലിയ മുതല്‍കൂട്ടാകുകയായിരുന്നു .ഈ കരുത്താണ് ഫൊക്കാനയുടെ ശക്തിമന്ത്രം.ഇത് സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ സംഘടിപ്പിച്ച് ആര്ജിച്ചതാണ് .കുട്ടികള്‍,ചെറുപ്പക്കാര്‍,വനിതകള്‍ ,അങ്ങനെ ആബാലവൃദ്ധം ജനങ്ങളെയും നമ്മള്‍ ഫോക്കാനയ്‌ക്കൊപ്പം കൂട്ടി.അവര്ക്ക് അവസരങ്ങള്‍ നല്കി അവരെ വളര്ത്തിയെടുക്കുവാന്‍ ശ്രെമിക്കുകയും ,താരങ്ങളാകുകയും ചെയ്യുന്നു. അവിടെയാണ് ഫൊക്കാന എന്ന പ്ലാട്‌ഫോമിന്റെ പ്രസക്തി.
വടക്കേ അമേരിക്കന്‍ മലയാളികളുടെ കലാബോധത്തിനു പുതിയ ഊടും പാവും നല്കിയ കേന്ദ്ര ബിന്ദുവാണ് ഫൊക്കാന .അമേരിക്കയിലെ എല്ലാ സംസ്ഥാനത്തുമുള്ള അംഗ സംഘടനകള്‍ക്ക് ഫൊക്കാന നേതൃത്വം നല്‍കുന്നു .ഫൊക്കാന നാളിതുവരെ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ചതും നാളെ ലോകത്തിനു കാട്ടികൊടുക്കാവുന്നതുമായ ഒരുകാര്യം ചുറുച്ചുറുക്കുള്ള ചെറുപ്പക്കാരെ കാലത്തിനു സമ്മാനിക്കാനായി എന്നതാണ്.ഫൊക്കാനയില്‍ നിന്ന് കിട്ടിയ സാംസ്‌കാരിക പാരമ്പര്യം ,കലാചാതുരി ,നേതൃത്വ ഗുണം ഒക്കെ ജീവിതത്തിലും ,ഉദ്യോഗസ്ഥ രംഗത്തും പ്രകടിപ്പിക്കുന്നതിന് പിന്നില്‍ ഈ അമ്മയുടെ കരുതലുണ്ട്.ഒരു സങ്ങഹ്ടനയുടെ ലക്ഷ്യം എന്നത് സമൂഹത്തിനു വേണ്ടി എന്ത് ചെയ്തു എന്ന് മാത്രമല്ല എന്തും ചെയ്യാനുള്ള ഒരു ജനതയെ വാര്‍ത്തെടുക്കുവാന്‍ ആ സംഘടനയ്ക്ക് കഴിഞ്ഞോ എന്നും കൂടിയാണ് .അതില്‍ ഫൊക്കാന വിജയിച്ചു എന്ന് തന്നെയാണ് എന്റെ വിശ്വാസം .അവിടെ ഫോക്കാനയ്ക്ക് തണലും കരുത്തുമേകിയത് നമ്മുടെ സ്വന്തം മലയാളമാണ് .ആ മലയാളത്തിനു വേണ്ടി ഫോക്കാനയോളം സംഭാവനകള്‍ നല്കിയ വേറെ ഒരു സംഘടനയും ലോകത്ത് തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല

Top