ഡബ്ലിന്‍: സ്‌കൂളുകള്‍ക്കും കളിസ്ഥലങ്ങള്‍ക്കും അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫിന ഗേല്‍ സെനറ്റര്‍. സെനറ്റര്‍ കതറീന്‍ നൂനാണാണ് കുട്ടികളുടെ സുരക്ഷയെ കരുതി ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. കുട്ടികള്‍ക്ക് ആരോഗ്യത്തെ കരുതി മോശം ഭക്ഷണങ്ങള്‍ ലഭിക്കുന്നതിന് നിയന്ത്രണമെന്ന ഉദ്ദേശത്തോടെയാണ് അഭിപ്രായം പങ്കു വെയ്ക്കുന്നത്. പതിനൊന്ന് വയസുള്ള നാലില്‍ ഒരു വിഭാഗം കുട്ടികളും അമിതവണ്ണമുള്ളവരാണ്.
അമിതവണ്ണം ഒരു ടൈംബോംബ് ആയി അഭിമുഖീകരിക്കുന്നുണ്ടെന്ന് ഇവര്‍ ചണ്ടികാണിക്കുന്നു. പ്രായപൂര്‍ത്തിയാകുന്ന സമയത്ത് 82 ശതമാനം അയര്‍ലന്‍ഡിലെ വിദ്യാര്‍ത്ഥികളും അമിതവണ്ണത്തിലേക്ക് പോകാവുന്ന സാഹചര്യമാണുള്ളതെന്ന് പഠനങ്ങള്‍ പറയുന്നത്. കുട്ടികളായിരിക്കുമ്പോള്‍ 15 ശതമാനം വരുന്നവര്‍ക്കാണ് ആരോഗ്യകരമായ നിലയില്‍ ശരീരഭാരമുള്ളത്. അമിതവണ്ണം ഇത്തരത്തില്‍ കൂടുന്നത് തടയേണ്ടതിന് സാധ്യമായ എല്ലാ വഴികളും സ്വീകരിക്കണം. ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ ഏഴ് വര്‍ഷത്തേത്തുള്ള വികസന പരിപാടികളില്‍ ഇത് കൂടി ഉള്‍പ്പെടുത്തേണ്ടതാണ്.
201622 വരെ കെട്ടിട പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാകണം സംബന്ധിച്ചാണ് ഏഴ് വര്‍ഷത്തേയ്ക്ക് നയം ഉള്ളത്. മൂന്ന് സ്‌കൂളുകള്‍ക്ക് എതിര്‍വശം മക് ഡൊണാള്‍ഡിന്റെ ഡ്രൈവ് ത്രൂ അനുവദിച്ചത് വിവാദത്തിന് വഴിവെച്ചിരുന്നു. വിക് ലോയിലെ ഗ്രേസ്റ്റോണിലാണ് അനുമതി നല്‍കിയിരിക്കുന്നത്. ടെമ്പിള്‍കാറിങ് സെക്കന്‍ഡറി സ്‌കൂള്‍ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് തീരുമാനത്തിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്. ഗ്രേ സ്റ്റോണ്‍ എഡുക്കേഷന്‍ ടുഗദറും തീരുമാനത്തിനെതിരെ രംഗത്തുണ്ട്.1800 പേരാണ് സ്‌കൂളുകളിലുള്ളത്. വിക് ലോ കേന്ദ്രമായുള്ള മന്ത്രിയായ സിമോണ്‍ ഹാരിസും സ്‌കൂള്‍ മേഖലയില്‍ ആരോഗ്യകരമല്ലാത്ത ഭക്ഷണ വില്‍ക്കുന്നത് തടയുന്നത് പരിഗണിക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്.