പൊതുസ്ഥത്തു പാവപ്പെട്ടവര്‍ക്കു ഭക്ഷണം വിതരണം ചെയ്ത മൂന്നു പേര്‍ അറസ്റ്റില്‍

ഫോര്‍ട്ട് ലോവര്‍ഡെയ്ല്‍ (ഫ്‌ളോറിഡാ): നവംബര്‍ ഒന്‍പത് ഞായറാഴ്ച പൊതുസ്ഥത്തുവച്ച് പാവപ്പെട്ടവര്‍ക്കു ഭക്ഷണം വിതരണം ചെയ്ത കുറ്റത്തിനു രണ്ടു പാസ്റ്റര്‍മാരും തൊണ്ണൂറുകാരനും ഉള്‍പ്പെടെ മൂന്നു പേരെ ഫോര്‍ഡ് ലോവര്‍ഡെയ്ല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
നവംബര്‍ ആറു മുതല്‍ പൊതു സ്ഥലങ്ങൡ ഭക്ഷണം വിതരണം ചെയ്യുന്നത് ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ സിറ്റി നിയമം മൂലം നിരോധിച്ചിരുന്നു. കഴിഞ്ഞ ഇരുപതു വര്‍ഷമായി പാവപ്പെട്ടവര്‍ക്കു ഭക്ഷണം വിതരണം ചെയ്തുകൊണ്ടിരുന്ന തൊണ്ണൂറുകാരനായ അള്‍നോഡ് എമ്പെട്ടു ക്രിസ്ത്യന്‍ മിഷനറിമാരായ ഡ്വെയ്ന്‍ സ്വാഷ്മാര്‍ക്ക് സിസ് എന്നിവരെയാണ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്ന നിരോധന നിയമ അനുസരിച്ചു അറസ്റ്റ് ചെയ്തത്.
കുറ്റം തെളിഞ്ഞാല്‍ അറുപതു ദിവസം തടവും 500 ഡോളര്‍ പിഴയുമാണ് ശിക്ഷ. 1999 ഭവന രഹിതര്‍ക്കു ഭക്ഷണം നല്‍കിയിരുന്നതു സിറ്റി നിരോധിച്ചുവെങ്കിലും ഏറ്റെടുക്കു ഫയല്‍ ചെയ്ത കേസ് കോടതി നിരോധനം പിന്‍വലിച്ചിരുന്നു. പുതിയ സിറ്റി ഉത്തരവിനെതിരെ കോടതിയില്‍ സമീപിക്കുമെന്നു എമ്പെട്ടു പറഞ്ഞു. ദുരിതങ്ങളനുഭവിക്കുന്ന സഹജീവികളെ സഹായിക്കുന്നതു തുടരുക തന്നെ ചെയ്യുമെന്നും എമ്പട്ടു വ്യക്തമാക്കി.

Top