ദുരന്തഭൂമിയായി ഫുട്‌ബോൾ മൈതാനം; കളത്തിൽ വീണ്ടും ഒരു ജീവൻ കൂടി പൊലിഞ്ഞു

സ്‌പോട്‌സ് ഡെസ്‌ക്

റിയോ ഡി ജനീറോ: ഫുട്‌ബോൾ കളത്തിൽ വീണ്ടുമൊരു ദുരന്തം. ബ്രസീലിയൻ ഫുട്‌ബോൾ താരം ബെർണാഡോ റിബെറോയാണ് (26) മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു മരിച്ചത്. ആഭ്യന്തര ഫുട്‌ബോൾ മത്സരത്തിനിടെ സംഭവം. ബ്രസീലിയൻ ടീം ഫ്രിബുർഗ്യുൻസെയുടെ അറ്റാക്കിങ് മിഡ്ഫീൽഡറാണ് താരം. ഹൃദയാഘാതം വന്ന് ഗ്രൗണ്ടിൽ കുഴഞ്ഞുവീണ താരത്തെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ട് ദിവസം മുൻപ് കാമറൂൺ താരം പാട്രിക്ക് എകെങ് ഗ്രൗണ്ടിൽ കുഴഞ്ഞുവീണു മരിച്ചിരുന്നു. റുമാനിയൻ ഫുട്ബാൾ ലീഗിൽ ഡൈനാമോ ബുക്കാറെസ്റ്റിന്റെ താരമായിരുന്നു എകെങ്. ഹൃദയാഘാതമായിരുന്നു എകെങ്ങിന്റെയും മരണകാരണം.

അഞ്ചാം വയസ്സിൽ ബാസ്‌ക്കറ്റ്‌ബോൾ കളിച്ചുതുടങ്ങിയ ബെർണാഡോ ഉയരക്കുറവ് കാരണം ഫുട്‌ബോളിലേക്കു കളംമാറ്റി. ഒൻപതാം വയസിൽ ഫ്‌ളെമിംഗോയിൽ ചേർന്നു. ഫ്‌ളെമിംഗോയ്ക്കുവേണ്ടി ഫിഫ യൂത്ത് കപ്പിൽ ബൂട്ടണിഞ്ഞു. പിന്നീട് ഇറ്റലിയിലും അൽബേനിയയിലും കളിച്ചു. തുടർന്ന് നാലു വർഷം ഓസ്‌ട്രേലിയൻ എ ലീഗ് ടീം ന്യൂകാസിൽ ജെറ്റ്‌സിനായും ജഴ്‌സിയണിഞ്ഞു. പിന്നീട് ഫിൻലാൻഡിലേക്കു മാറിയ ശേഷമാണ് കഴിഞ്ഞ സീസണിൽ ബ്രസീലിൽ തിരിച്ചെത്തിയത്.

Top