രണ്ടു ദിവസത്തിനിടെ നാലു മോഷണം: ആയുധധാരിയായ യുവാവിനെ ബെൽഫാസ്റ്റിൽ നിന്നും അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ

ഡബ്ലിൻ: സൗത്ത് ബെൽഫാസ്റ്റിൽ രണ്ടു ദിവസത്തിനിടെയുണ്ടായ മോഷണ പര്മ്പരകളുമായി ബന്ധപ്പെട്ട് ആയുധധാരിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആയുധവുമായി വിവിധ സ്ഥാപനങ്ങളിൽ അതിക്രമിച്ചു കയറിയാണ് ഇയാൾ മോഷണം നടത്തിയതെന്നു നോർത്തേൺ അയർലൻഡ് പൊലീസ് സർവീസ് അധികൃതർ അറിയിച്ചു.
ഓർമ്മേയു റോഡിൽ കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയായിരുന്നു ആദ്യ മോഷണം. സിറ്റിയിലെ കടയിലേയ്ക്കു പാഞ്ഞെത്തിയ ആയുധധാരിയായ മോഷ്ടാവ് കടയിലെ ജീവനക്കാർ്ക്കു നേരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ആകാശത്തേയ്ക്കു വെടിയുതിർക്കുകകയായിരുന്നു. വെടിശബ്ദം കേട്ട് ഭയന്ന് പിന്നിലേയ്ക്കു ഓടി മാറിയ കടയിലെ ജീവനക്കാരിൽ ചിലർച്ചു പരുക്കേറ്റിരുന്നു. ബോട്ടിക് അവന്യുവിലെ കടകളിൽ രാവിലെ 9.55 നും വൈകിട്ട് 8.30 നുമായിരുന്നു മറ്റു രണ്ടു മോഷണങ്ങൾ. ഇവയും സമാന രീതിയിലുള്ളതു തന്നെയായിരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓർമ്മേനു റോഡിലെ വിവോ ന്യൂസ് ഏജൻസിന്റെ ഓഫിസിൽ കത്തിയുമായി പാഞ്ഞെത്തിയ യുവാവ് മോഷണം നടത്തിയത് വെള്ളിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു. നാലു മണിയോടെ കടയ്ക്കുള്ളിൽ കയറിയ ഇയാൾ പത്തു മിനിറ്റിനുള്ളൽ മോഷണം നടത്തി രക്ഷപെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് 23 കാരനായ യുവാവിനെയാണ് പൊലീസ് സംഘം ഇപ്പോൾ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം കൈവശമുള്ളവർ നോർത്തേൺ അയർലൻഡ് പൊലീസ് സർവീസ് സ്റ്റേഷൻ നമ്പർ 101 ൽ വിവരം അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top