നാലു കുടുംബാംഗങ്ങള്‍ വീട്ടില്‍ വെടിയേറ്റു മരിച്ച നിലയില്‍

പെഡല്‍റ്റണ്‍ (സൗത്ത് കരോളീന): ഒരു കുടുംബത്തിലെ നാലുപേര്‍ വെടിയേറ്റു മരിച്ചതായി ആന്‍ഡേഴ്‌സണ്‍ കൗണ്ടി ഡെപ്യൂട്ടി അറിയച്ചു. ഇന്നലെ വൈകിയാണ് റഫ്യൂജ് റോഡിലുള്ള വീട്ടില്‍ മൈക്കള്‍ സ്‌കോര്‍ട്ട് (59), ഭാര്യ കാത്തി സ്‌കോട്ട് (60), മാതാപിതാക്കളായ ബാര്‍ബരാസ്‌കോട്ട് (80), വയലറ്റ് ടെയ്‌ലര്‍ (82) എന്നിവരാണ് തലയ്ക്കു വെടിയേറ്റു മരിച്ചത്.
ഇവരുടെ വീടിനു സമീപമുള്ള രണ്ടു വീടുകളിലൊന്നിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. ഞായറാഴ്ച ഉച്ചയ്‌ക്കോ വൈകിട്ടോ ഇവര്‍ മരിച്ചിരിക്കാനാണ് സാഝ്യതയെന്നു ഫെറീഷ് ഓഫിസ് അറിയിച്ചു. ഇന്ന് നടത്തുന്ന അട്ടോപ്‌സിക്കു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. ഇതൊരു കൊലപാതകമാകാനാണ് സാധ്യതയെന്നു ആന്‍ഡേഴ്‌സണ്‍ കൗണ്ടി കൊറോണര്‍ ഗ്രേഗ്‌ഷോര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ചു എന്തെങ്കിലും സൂചന ലഭിക്കുകയാണെങ്കില്‍ ഞാന്‍ ആന്‍ഡേഴ്‌സണ്‍ കൗണ്ടി ഷെറീഫ് ഓഫിസുമായോ ക്രൈം സ്‌റ്റോപ്പേഴ്‌സിനെയോ ബന്ധപ്പെടണമെന്നു അധികൃതര്‍ അഭ്യര്‍ഥിച്ചു. ഫോണ്‍ നമ്പര്‍ – 864-260-4400, 1-888-

Top