റോക്ക് ലാന്‍ഡില്‍ ഫാദര്‍ ഡേവീസ് ചിറമേലിന് സ്വീകരണവും ഫണ്ട് റൈസിംഗ് ഡിന്നറും

ന്യൂയോര്‍ക്ക്: സ്വന്തം കിഡ്‌നി ദാനം ചെയ്തതിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ആള്‍രൂപമായി മാറുകയും കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കി നിര്‍ദ്ധനരും നിരാംലംബരുമായ ആയിരക്കണക്കിന്, വൃക്കരോഗികള്‍ക്ക് സ്വാന്തനവും സഹായവുമായി മാറിയ ഫാ.ഡേവീസ് ചിറമേലിന് മലയാളി അസ്സോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടിയുടെ നേതൃത്വത്തില്‍  സ്വീകരണം നല്‍കുന്നു.
പ്രസ്തുതചടങ്ങില്‍ ന്യൂയോര്‍ക്കിലുള്ള രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മത നേതാക്കള്‍ പങ്കെടുക്കുന്നു. മാര്‍ച്ച് 31 വ്യാഴാഴ്ച 7.30 pmന് ഓറഞ്ച് ബര്‍ഗിലുള്ള സീത്താര്‍ പാലസില്‍ വച്ച് നടത്തുന്ന ഫണ്ട് റൈസിംഗ് ഡിന്നറിലേക്ക് ഏവരേയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.
ഗോപിനാഥക്കുറുപ്പ്(പ്രസിഡന്റ്): 845-548-3938
എല്‍സി ജൂബ്(സെക്രട്ടറി)-845-642-4396
റീത്ത മണലില്‍ ട്രഷറര്‍-845-499-1407
Top