ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ അട്ടപ്പാടി സെഹിയോന്‍ ടീം നയിക്കുന്ന അഭിഷേകാഗ്‌നി ധ്യാനം ഇന്ന് ലീമെറിക്കില്‍

20150827_185516

ലിമറിക്ക് :വചനം മാംസമായി വിശ്വാസ ഹൃദയങ്ങളിലേക്ക് ഇന്നെത്തുന്നു. അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലിമറിക്ക് അഭിഷേകാഗ്‌നി കണ്‍വന്‍ഷനിലേയ്ക്ക് ആയിരങ്ങള്‍ അരൂപിയുടെ നിറവ് നേടി ഇന്ന് വെള്ളിയാഴ്ച്ച രാവിലെ മുതല്‍ എത്തി തുടങ്ങും.

ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ അട്ടപ്പാടി സെഹിയോന്‍ ടീം നയിക്കുന്ന അഭിഷേകാഗ്‌നി ധ്യാനം ലിമറിക്കിലെ പാട്രിക്ക്‌സ് വെല്ലിലുള്ള റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ തുടക്കം കുറിക്കും .ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ അട്ടപ്പാടി സെഹിയോന്‍ ടീം നയിക്കുന്ന അഭിഷേകാഗ്‌നി ധ്യാനം ലിമറിക്കിലെ പാട്രിക്ക്‌സ് വെല്ലിലുള്ള റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ ഇന്ന് രാവിലെ 9 മണിയ്ക്ക് ആരംഭിക്കും. ഓഗസ്റ്റ് 28,29,30 തിയതികളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെയാണ് അഭിഷേകാഗ്‌നി ധ്യാനം ഒരുക്കിയിരിക്കുന്നത്.ഇന്ന് രാവിലെ 8 മണിയോടെ ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ എത്തിച്ചേരും.8 മണി മുതല്‍ ധ്യാനഗുരുവിനെ നേരിട്ട് കണ്ടു പ്രാര്‍ഥിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.ബ്രദര്‍ സാബു ആറുതൊട്ടിയും ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ ടീമില്‍ ഉള്‍പ്പെട്ട് ലീമറിക്കില്‍ എത്തിയിട്ടുണ്ട്.
ഉച്ചയ്ക്ക് 12 മണിയ്ക്ക് ആരംഭിക്കുന്ന വി. കുര്‍ബാന മദ്ധ്യേ സീറോ മലബാര്‍ സഭയുടെ നാഷ്ണല്‍ കോര്‍ഡിനേറ്റര്‍ റവ. മോണ്‍. ആന്റണി പെരുമായന്‍ ധ്യാനം ഔദ്യോഗികമായി ഉത്ഘാടനം ചെയ്യും.20150827_185520
കൗണ്‍സിലിംങ്ങിനുള്ള 10 അംഗ ടീമും ഇന്ന് രാവിലെ മുതല്‍ ശുശ്രൂഷ ആരംഭിക്കും.കുട്ടികളുടെ ധ്യാനത്തിനു നേതൃത്വം നല്കുന്ന യൂ കെ സെഹിയോന്‍ മിനിസ്ട്രി ടീമും എത്തിക്കഴിഞ്ഞു.
അയര്‍ലണ്ടിലെ പത്തോളം മലയാളി വൈദീകരുടെ സേവനം ധ്യാനകേന്ദ്രത്തില്‍ ലഭ്യമാണ്.ഇന്ന് രാവിലെ മുതല്‍ കുമ്പസാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ശനിയാഴ്ച ലിമറിക്ക് രൂപത ബിഷപ്പ് മോസ്റ്റ് റവ. ഡോ. ബ്രണ്ടന്‍ ലീഹി വചനസന്ദേശം നല്‍കും.
ലീമറിക്ക് സീറോ മലബാര്‍ സഭയുടെയും,ലീമറിക്ക് മലയാളി സമൂഹത്തിന്റെയും ആഭിമുഖ്യത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് ധ്യാനത്തിനായി ക്രമീകരിച്ചിരിക്കുന്നത്.മറ്റു സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ലീമറിക്കിലെ ഹോട്ടലുകളിലും,ബി ആന്‍ഡ് ബിയിലും മലയാളി ഭവനങ്ങളിലുമായി താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.ഇന്നലെ വൈകിട്ട് ഷനോനില്‍ എത്തിയ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിനെയും സംഘത്തെയും പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ,ഫ്രാന്‍സീസ് നീലങ്കാവിലിന്റെ നേതൃത്വത്തിലുള്ള ലീമറിക്ക് സീറോ മലബാര്‍ ചര്‍ച് ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top