ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ താമസിക്കുന്ന റാന്നി സ്വദേശികളെ ഒരു കുടക്കീളില്‍ അണിനിരത്തി പുതുതായി രൂപീകരിച്ച ഫ്രണ്ട്‌സ് ഓഫ് റാന്നി ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം നവംബര്‍ 13 നു വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്കു നടത്തപ്പെടുന്നതാണ്. ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള ടേസ്റ്റ് ഓഫ് കൊച്ചിന്‍ റസ്റ്ററണ്ടില്‍ വച്ച് നടത്തപ്പെടുന്ന സമ്മേളനം ഹൃസ്വസന്ദര്‍ശനാര്‍ഥം അമേരിക്കയില്‍ എത്തിച്ചേരുന്ന റാന്നി എംഎല്‍എ രാജു എബ്രഹാം നിര്‍വഹിച്ചു.
നവംബര്‍ 11 നു ഓള്‍സ്‌റ്റേറ്റ് ഇന്‍ഷ്വറന്‍സ് ഓഫിസില്‍ കൂടിയ പ്രവര്‍ത്തന സമമേളനത്തില്‍ വച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
റജി വലിയകാല (പ്രസിഡന്റ്), അനില്‍ മാത്യു (സെക്രട്ടറി), മാത്യു തോമസ് (ബാബു, ട്രസ്റ്റി), എബ്രഹാം തോമസ് (ജോയ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍), ജോര്‍ജ് തോമസ് (സണ്ണി പിആര്‍ഒ) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
വെള്ളയാഴ്ച നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിലേയ്ക്കും എംഎല്‍എയുടെ സ്വീകരണ സമ്മേളനത്തിലേയ്ക്കും ന്യൂയോര്‍ക്കില്‍ താമസിക്കുന്ന റാന്നി നിയോജക മണ്ഡലത്തില്‍പ്പെട്ട എല്ലാ സ്‌നേഹിതരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.മല്ലപ്പള്ളി താലൂക്കിലെ എഴുമറ്റൂര്‍, കൊറ്റനാട്, കോട്ടാങ്കല്‍ പഞ്ചായത്തുകളും, റാന്നി താലൂക്കില്‍ ഉള്‍പ്പെട്ട അയിരൂര്‍, നാറാണംമുഴി, അങ്ങാടി, പഴവങ്ങാടി, പെരുനാട്, ചെറുകോല്‍, റാന്നി, വടശേരിക്കര്, വെച്ചൂച്ചിറ എന്നീ പഞ്ചായത്തുകളുമാണ് നിയോജക മണഡ്‌ലത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്.