ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ നടത്തിയ കലാസന്ധ്യ വന്‍ വിജയമായി

ഹൂസ്റ്റണ്‍: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനസമാഹരണാര്‍ഥം ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ നടത്തിയ കലാ സാംസ്‌കാരിക പരിപാടി കലാസന്ധ്യ വന്‍ വിജയമായി. ഒക്ടോബര്‍ മൂന്നിനു വൈകിട്ട് ആറിനു സ്റ്റാഫോര്‍ഡ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു പരിപാടികള്‍ നടത്തപ്പെട്ടത്.
ഈശ്വര പ്രാര്‍ഥനയോടു കൂടി ആരംഭിച്ച പരിപാടി ഡോ.ഈപ്പന്‍ ഡാനിയേല്‍ സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍ മാന്‍ കെന്‍ മാത്യു ജോണ്‍ വര്‍ഗീസ് ജേക്കബ് ഇരട്ടപ്ലാമൂട്ടില്‍ മറിയാമ്മ ഉമ്മന്‍ റോബിന്‍ ഫിലിപ്പ് എന്നിവര്‍ ചേര്‍ന്ന് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. അതിനു ശേഷം ആലപിക്കപ്പെട്ട അമേരിക്കന്‍ , ഇന്ത്യന്‍ ദേശീയ ഗാനങ്ങള്‍ക്കു ശേഷം സെക്രട്ടറി മറിയാമ്മ ഉമ്മന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്നു പ്രസിഡന്റ് ജോണ്‍ വര്‍ഗീസ് അധ്യക്ഷ പ്രസംഗം നടത്തുകയുണ്ടായി. തിരുവല്ല താലൂക്കില്‍ നിന്ന് ഹൂസ്റ്റണിലും സമീപ പ്രദേശത്തും താമസിക്കുന്ന ആളുകളുടെ കൂട്ടായ്മക്കൊപ്പം നാട്ടില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ വിജയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം തന്റെ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറയുകയുണ്ടായി. അതിനു ശേഷം മുഖ്യാതിഥി ഡോ.ഈപ്പന്‍ ഡാനിയേല്‍ അന്യനാട്ടില്‍ കുടിയേറിയിട്ടും ജന്മനാട്ടിനെ സ്‌നേഹിക്കുകയും ഓര്‍ക്കുകയും ചെയ്യുന്നവരാണ് യഥാര്‍ഥത്തില്‍ നാടിന്റെ സമ്പത്തെന്ന് മുഖ്യപ്രസംഗം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍ മാന്‍കെന്‍ മാത്യു ആശംസാ പ്രസംഗം നടത്തി.
തുടര്‍ന്നു വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. ലക്ഷ്മി പീറ്റര്‍, ഷിനു എബ്രഹാം, ബിജു ജോര്‍ജ്, ജോര്‍ജ് കുരുവിള, ബിന്‍സ് സജു എന്നിവരുടെ ഗാനങ്ങളും ശിങ്കാരി സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ നൃത്തവും സുനന്ദ സ്‌കൂള്‍ ഓഫ് പെര്‍ഫോമിംങ് ആര്‍ട്‌സിന്റെ സിനിമാറ്റിക് ഡാന്‍സും മാജിക് ഷോയും മിമിക്രിയും നടത്തപ്പെട്ടു. ട്രഷറാര്‍ റോബിന്‍ ഫിലിപ്പ് നന്ദിയും, ഡോ.അന്നാ കോശിയായിരന്നു എംസി. വിഭവസമൃദ്ധമായ ഡിന്നറോടു കൂടി പരിസമാപിച്ചു. ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന തിരുവല്ല താലൂക്കില്‍ നിന്നുള്ള ധാരാളം പേര്‍ പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. റെനി കവലയില്‍ ജേക്കബ് ഇരട്ടപ്ലാമൂട്ടില്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. പ്രസ് കൗണ്‍സില്‍ പ്രസിഡന്റ് ബ്ലെസണ്‍ ഹൂസ്റ്റണ്‍ അറിയിച്ചു.

Top