പി.പി ചെറിയാൻ
കാലിഫോർണിയ: ഡമോക്രാറ്റിക് യുഎസ് കോൺഗ്രസ് അംഗവും ഇന്ത്യൻ വംശജയുമായ അമി ബിറയുടെ തിരഞ്ഞെടുപ്പു ഫണ്ടിലേയ്ക്കു സംഭാവന വാങ്ങിയത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോടതിയിൽ സമർപ്പിച്ച കേസിൽ അമി ബിറയുടെ പിതാവ് ബാബു ലാൽ ബിക്കെയ്ക്കു യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ട്രോയ് എൽ നൺലി ഒരു വർഷവും ഒരു ദിവസവും തടവു ശിക്ഷ വിധിച്ചു.
പ്രായം പരിഗണിച്ചു 83 വയസുള്ള ബാബുലാലിന് നൽകിയ ശിക്ഷ ഒഴിവാക്കണമെന്ന പ്രതിഭാഗം അറ്റോർണിയുടെ അപേക്ഷ ജഡ്ജി അംഗീകരിച്ചില്ല. ചെയ്തതു തെറ്റാണെന്നും ക്ഷമിക്കണമെന്നും ബാബുലാൽ ജഡ്ജിയോടു അപേക്ഷിച്ചുവെങ്കിലും അതും അംഗീകരിക്കപ്പെട്ടില്ല.
2010 ലും 2012 ലും ബാബുലാലിന്റെ മകൾ അമീബിറയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു സ്‌നേഹിതൻമാരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പിരിച്ചെടുത്ത നിയമവിരുദ്ധമായ 260,000 ഡോളർ രഹസ്യമായി വിവിധ അക്കൗണ്ടുകളിലായി ബാങ്കിൽ നിക്ഷേപിച്ചു എന്നതാണ് ബാബുലാലിനെതിരായ പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
2012 ലും 2014 ലുൂം യുഎസ് കോൺഗ്രസിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക്് സ്ഥാനാർഥിയായ അമി ബിരാ റിപബ്ലിക്കൻ സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത് റിപബ്ലിക്കൻ പാർട്ടിയെ പ്രകോപിപ്പിച്ചിരുന്നു. അനധികൃതമായി പിരിച്ചെടുത്ത പണം പ്രചാരണത്തിനു ഉപയോഗിച്ചതും റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുടെ പരാജയത്തിനു കാരണമായെന്നു ഇവർ വിശ്വസിക്കുന്നു. വിധി കേൾക്കുന്നതിനു കോൺഗ്രസ് അംഗം അമിബിറ കോടതിയിൽ എത്തിയിരുന്നില്ല. പിതാവിനെതിരായ വിധി മാനസികമായി തന്നെ തളർത്തിയെന്നും കുടുംബാംഗങ്ങൾ ഈ വിധിയോടു എങ്ങിനെയാണ് പ്രതികരിക്കുക എന്നറിയില്ലെങ്കിലും എഴുതിത്തയറാക്കിയ പ്രസ്താവനയിൽ അമി ബിറ പറയുന്നു.
ഫെഡറൽ ഗൈഡ് ലൈനനുസരിച്ചു മൂന്നു വർഷം വരെ ശിക്ഷയും 100, 200 േേഡാളർ പിഴയും ലഭിക്കാവുന്ന കേസാണിതെന്നും പ്രോസിക്യൂട്ടർ പറയുന്നു. തൊണ്ണുറു ദിവസത്തിനകം കീഴടങ്ങി ജയിൽ ശിക്ഷ അനുഭവിക്കണമം പത്തുമാസത്തിനു ശേഷം പുറത്തിറങ്ങാനാവുമെന്നും നിയമവിദഗ്ധർ പറയുന്നു.