ആരോഗ്യ വകുപ്പിനു കൂടുതൽ ഫണ്ടില്ലെന്നു ധനവകുപ്പ്; ഇനി പണം അനുവദിക്കാനാവില്ലെന്നും ആരോഗ്യ വിഭാഗത്തിന്റെ മുന്നറിയിപ്പ്

അഡ്വ.സിബി സെബാസ്റ്റ്യൻ

ഡബ്ലിൻ: ആരോഗ്യ വിഭാഗത്തിനു കൂടുതൽ ചിലവഴിക്കാൻ ഇനി തുക അനുവദിക്കില്ലെന്നു ധനകാര്യ മന്ത്രാലയം മുന്നറിയിപ്പു നൽകി. പബ്ലിക്ക് എക്‌സ്പൻഡീച്ചറിന്റെയും ധനവകുപ്പിന്റെയും ചുമതലയുള്ള മന്ത്രിയാണ് ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പു അധികൃതർക്കു നൽകിയിരിക്കുന്ന്.
സർക്കാരിന്റെ സമ്മർ ഇക്കണോമിക്‌സ് സ്‌റ്റേറ്റ്‌മെന്റിന്റെ ഭാഗമായാണ് പാസ്‌ക്കൽ ഡോണോഹോയും, മൈക്കൾ നൂനാനും ഇതു സംബന്ധിച്ചുള്ള പ്രസ്താവന നടത്തിയത്. ഇത്തരത്തിൽ കർശനമായ നിയന്ത്രണങ്ങളിലൂടെ സാമ്പത്തിക സ്‌പേസ് സൃഷ്ടിക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ അധികൃതർ നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇത്തവണ ഒക്ടോബറിൽ തയ്യാറാക്കുന്ന ബജറ്റിൽ ഒരു ബില്ല്യൺ ടാക്‌സ് കട്ട് അടക്കമുള്ള നിർദേശങ്ങൾ ഉണ്ടാകുമെന്ന സൂചനയും ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ നിലപാടുകൾ കൂടുതൽ കർശനമാക്കുന്ന കാര്യം ഇപ്പോൾ ആലോചിക്കുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ നടന്ന ബജറ്റിനു ശേഷം ആരോഗ്യ വകുപ്പിനായി നൽകിയ തുകയിൽ മൂന്നിരട്ടിയുടെ വർധനവുണ്ടായിട്ടുണ്ടെന്ന വിവരമാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഇപ്പോൾ നൽകുന്നത്. ഇതേ തുടർന്നാണ് ഇപ്പോൾ ആരോഗ്യ വകുപ്പിനുള്ള ഫണ്ട് വെട്ടിക്കുറയ്ക്കാൻ അധികൃതർ ഇപ്പോൾ തീരുമാനി്ച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top