അൽ ഹസ്സ: മഹാത്മാഗാന്ധിയുടെ എഴുപത്തിരണ്ടാമത് രക്തസാക്ഷിത്വ ദിനം ഒ ഐ സി സി ഹഫൂഫ് ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. വന്ദേമാതരം ആലപിച്ചും പ്രാർത്ഥനാ മന്ത്രങ്ങളുരുവിട്ടും ജവഹർ ബാലജനവേദി പ്രവർത്തകർ അനുസ്മരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.
ഗാന്ധിജിയുടെ മരിക്കാത്ത ഓർമ്മകൾ അയവിറക്കി പ്രവർത്തകർ അദ്ദേഹത്തിന്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി.
തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രസിഡന്റ് മജീദ് കടക്കൽ അദ്ധ്യക്ഷത വഹിച്ചു. ഉമർ കോട്ടയിൽ ആമുഖ പ്രഭാഷണം നടത്തി. ജവഹർ ബാലജനവേദിയുടെ ദേവനാഥ് മന്മഥൻ, അദ്നാൻ ഉമർ, സുഫിയ സിയാദ്, ആദിൽ നൗഷാദ്, അവാദ് ഇദ്രീസ് എന്നിവരുടെ ഗാന്ധിജി അനുസ്മരണ പ്രഭാഷണങ്ങൾ ശ്രദ്ദേയമായി.
ഫൈസൽ വാച്ചാക്കൽ, നവാസ് കൊല്ലം, പ്രസാദ് കരുനാഗപ്പള്ളി, അർശാദ് ത്വാഹ, ജസ്ന മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു. 1948 ജനുവരി 30 ന് ഗോഡ്സേ ഗാന്ധിജിയെ വെടിവെച്ച് കൊലപ്പെടുത്തിയെങ്കിൽ, ഗോഡ്സേയുടെ പിൻമുറക്കാർ എന്നവകാശപ്പെടുന്ന ആർ എസ്സ് എസ്സും ബി ജെ പി യുമടക്കമുള്ള സംഘപരിവാർ ഗാന്ധിയൻ ആദർശങ്ങളെയും തത്വങ്ങളെയും ഇപ്പോഴും കൊന്നു കൊണ്ടേ ഇരിക്കുകയാണെന്നു് പ്രാസംഗികർ ചൂണ്ടിക്കാട്ടി.
വരും തലമുറക്ക് ഗാന്ധിയൻ ആദർശങ്ങൾ അന്യമാവാതിരിക്കാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്തേണ്ടത് അദ്ദേഹത്തെ സ്നേഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും കടമായാണെന്നും അനുസ്മരണ യോഗം വിലയിരുത്തി.
കുഞ്ഞുമോൻ കായംകുളം സ്വാഗതവും അഷ്റഫ് കരുവാത്ത് നന്ദിയും പറഞ്ഞു. നിസാം വടക്കേകോണം, മഞ്ജു മന്മഥൻ, സാജിദ സിയാദ്, റിഹാനാ നിസാം, സിയാദ് കിഴക്കേകോണം, അമീൻ, ഫ്രെഡിറ്റ്, അൻസാരി, സക്കീർ തിരുവനന്തപുരം, സെഫിൻ, അസ്സു സാക്കിർ, ഷാനി, സഫ്വാന സിയാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. മഹാത്മജിയുടെ കുട്ടിക്കാലം മുതൽ രക്ത സാക്ഷിത്വം വരെയുള്ള ത്യാഗോജ്ജ്വലമായ ജീവിതത്തിന്റെ നേർകാഴ്ചയായി ഫോട്ടോ പ്രദർശനവും രണ്ടായിരുന്നു. ദേശീയ ഗാനാലാപനത്താടെ പരിപാടികൾ സമാപിച്ചു.