സ്വന്തം ലേഖകൻ
ക്ലീവലാന്റ്: ഇരുപതു വയസുള്ള ലിൻഡ്‌സെ എന്ന യുവതിയിൽ ഗർഭാശയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് പരാജയപ്പെട്ടതായി ക്ലീവ്‌ലാൻഡ് ക്ലിനിക്ക് പുറത്തുവിട്ട ഒരു പ്രസ്താവനയിൽ പറയുന്നു. അമേരിക്കയിൽ ആദ്യമായി നടത്തിയ ഗർഭാശയ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ പരാജയപ്പെട്ടെങ്കിലും ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതി സുഖം പ്രാപിച്ചു വരുന്നതായി ക്ലിനിക്ക് അധികൃതർ വെളിപ്പെടുത്തി. അമേരിക്കയിലെ ദേശീയ ടെലിവിഷനിൽ ഈ യുവതി പ്രത്യക്ഷപ്പെട്ടിരുന്നു.
പതിനെട്ടു വയസുമുതൽ സ്വന്തമായി ഒരു കുഞ്ഞിനെ ഗർഭംധരിക്കണമെന്ന ആഗ്രഹം നടക്കാതെ പോയെങ്കിലും മൂന്നു ആൺകുട്ടികളെ ദത്തെടുത്തു വളർത്തുകയായിരുന്നു ലിൻഡ്‌സെയും ഭർത്താവ് ബ്ലൈയ്ക്കും.
ഗർഭാശയ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയിലൂടെ ഗർഭധാരണം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് അസ്തമിച്ചതെന്നു ഭർത്താവ് ബ്ലെയ്ക്ക് പറഞ്ഞു. ഏതു സാഹചര്യത്തിലാണ് ശസ്ത്രക്രിയ പരാജയപ്പെട്ടതെന്നു വിശദീകരിക്കാൻ ക്ലിനിക്ക് അധികൃതർ തയ്യാറായിട്ടില്ല. സ്വീഡനിൽ പത്തു ശസ്ത്രക്രിയകൾ നടത്തുന്നതിനു ഹൂസ്റ്റൺ ബെയ്‌ലർ ബ്രിഹം ആൻഡ് വുമൺസ് ഹോസ്പിറ്റൽ ബ്രോസ്റ്റൺ ക്ലീവ്‌ലാൻഡ് ക്ലിനിക്ക് എന്നി മൂന്നു സ്ഥാപനങ്ങൾക്കു മാത്രമാണ് അംഗീകാരം നൽകിയിട്ടുള്ളതെന്നു യൂണൈറ്റഡ് നെറ്റ് വർക്ക് ഫോർ ഓർഗൻ ഷെയറിങ് സംഘടന അധികൃതർ അറിയിച്ചു.