ഡബ്ലിന്‍: ഗാല്‍വേയില്‍ വരുന്ന ഗാര്‍ഡ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
28 മില്യണ്‍ യൂറോ ചെലവഴിച്ചാണ്പുതിയ കെട്ടിടം വരുന്നത്. രണ്ട് വര്‍ഷമെടുത്തായിരിക്കും പണി പൂര്‍ത്തിയാക്കുക. ഡബ്ലിന്‍ കെവിന്‍ സ്ട്രീറ്റില്‍ സമാനമായ പ്രൊജക്ട് തുടങ്ങിയിരുന്നു. ഗാല്‍വെയില്‍ പ്രൊജക്ട് ആരംഭിച്ച് കൊണ്ട് മന്ത്രി ഫിറ്റ്‌സ് ജെറാള്‍ഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരവും 2017നോടെ പൂര്‍ത്തിയാക്കാനാകുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. 8000 ചതുരശ്ര അടിയാണ് പ്രധാന കെട്ടിടത്തിന് വലിപ്പം. അടിത്തറയ്ക്ക് 4000 ചതുരശ്ര അടിയും വലിപ്പമുണ്ട്.
പബ്ലിക് ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍, കസ്റ്റഡിയ്ക്കുള്ള സൗകര്യങ്ങള്‍, ഫയറിങ് റേഞ്ച്, ഇരകള്‍ ആകുന്നവര്‍ക്ക് പിന്തുണ നല്‍കുന്നതിനുള്ള സൗകര്യവും ഉണ്ട്. ആധുനികമായ സൗകര്യങ്ങളോടെ ഗാര്‍ഡ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് തന്റെ ഓഫീസിന് പദ്ധതിയുണ്ടെന്ന് മന്ത്രി സിമോണ്‍ ഹാരിസ് വ്യക്തമാക്കി. പുതിയ സൗകര്യം മൂലം ഗാല്‍വേയിലെ പൗരന്മാര്‍ക്കും ഗുണമുണ്ടാകുമെന്ന് മന്ത്രി പറയുകയും ചെയ്തു.
ഗാര്‍ഡ ഓഫീസുകള്‍ പ്രാദേശികമായി അടച്ച് പൂട്ടിയത് വന്‍ വിമര്‍ശനത്തിന് ഇടവരുത്തിയിരുന്നു. 139 ഗാര്‍ഡ സ്റ്റേഷനുകളാണ് അടച്ച് പൂട്ടിയിരിക്കുന്നത്. ഇതിലൂടെ അഞ്ച് ലക്ഷം വരെ ചെലവ് ചുരുക്കാനും ആയി.