സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്ത് ഗാർഡായുടെ പൊലീസിങ്ങിൽ വന്ന വീഴ്ചകൾ പരിശോധിക്കാൻ നിയോഗിച്ച പൊലീസ് അതോറിറ്റി ഗാർഡായ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. പൊലീസിങ്ങിൽ ഗാർഡയ്ക്കുണ്ടായ വീഴ്ചകൾ സംബന്ധിച്ചു പരാതി വ്യപകമായതിനെ തുടർന്നാണ് സർക്കാർ പൊലീസിങ് അതോറിറ്റിയ്ക്കു രൂപം നൽകിയത്. കഴിഞ്ഞ ദിവസം ഗാർഡാ കമ്മിഷണർ നോറിയാൻ ഒ സുള്ളിവനുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് പൊലീസിങ്ങിൽ ഗാർഡയ്ക്കു വന്ന വീഴ്ചകൾ സംബന്ധിച്ചു ഇദ്ദേഹം വ്യക്തമായ സൂചനകൾ നൽകിയത്.
ഗാർഡയുടെ വീഴ്ചകൾ പരിശോധിക്കുന്നതാനായി വീണ്ടും അന്വേഷണ റിപ്പോർട്ട് പരിശോധിക്കുന്നതിനും ഇതിനു ശേഷം ഗാർഡാ കമ്മിഷണറും, ഗാർഡാ മാനേജിങ് കമ്മിറ്റിയുമായും വീണ്ടും ചർച്ച നടത്തുമെന്നും പൊലീസിങ് അതോറിറ്റി ചെയർമാൻ ഇപ്പോൾ വ്യക്തമാക്കി. ഗാർഡായുടെ പൊലീസിങ് രീതികൾക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇപ്പോൾ പൊലീസിങ് അതോറിറ്റി ചെയർമാൻ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
പൊലീസിങ്ങ് നടപ്പാക്കുന്നതിനാൽ ഗാർഡയ്ക്കു സംഭവിച്ച ഗുരുതരമായ വീഴ്ചകൾ സംബന്ധിച്ചു മൈക്കിൽ ഓ ഹിഗ്ഗിങ്‌സിന്റെ ഫൈനൽ റിപ്പോർട്ടിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ റിപ്പോർട്ട് സംബന്ധിച്ചു കൂടുതൽ വിശദമായ പഠനം നടത്തുന്നതിനും, ഇതു സംബന്ധിച്ചുള്ള പരിശോധനകൾ നടത്തുന്നതിനുമാണ് കമ്മിഷൻ ഇപ്പോൾ ആലോചിക്കുന്നത്. പൊലീസിങ്ങിന്റെ വീഴ്ചയിൽ ഇരകളായി തീർന്നവരോടും, പൊലീസിനെ നിയന്ത്രിക്കുന്നതിൽ മാനേജ്‌മെന്റ് തലത്തിൽ വന്ന വീഴ്ചകളോടും ശക്തമായി തന്നെ പ്രതികരിക്കേണ്ട സമയം അവസാനിച്ചു കഴിഞ്ഞതായും കമ്മിഷൻ വ്യക്തമാക്കുന്നു.