ഡബ്ലിന്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇടക്കാലത്ത് സര്‍ക്കാര്‍ ഗാര്‍ഡയിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റ് നിര്‍ത്തിവച്ചതോടെ മതിയായ ജീവനക്കാരില്ലാതെ ഗാര്‍ഡ ബുദ്ധിമുട്ടുന്നു. മൂന്നു വര്‍ഷത്തിനു ശേഷം കഴിഞ്ഞ വര്‍ഷം റിക്രൂട്ട്‌മെന്റ് നടത്തിയിട്ടും 112 ജീവനക്കാരുടെ കുറവാണ് ഗാര്‍ഡയില്‍ ഇപ്പോഴും നിലനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു കഴിഞ്ഞ രണ്ടു വര്‍ഷമായി ഗാര്‍ഡയില്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ മുടങ്ങിക്കിടക്കുകയായിരുന്നു. ഇതിനിടെയാണ് വിരമിക്കല്‍ മൂലവും മറ്റു ചില കാരണങ്ങള്‍ മൂലവും ജീവനക്കാര്‍ ജോലിയില്‍ നിന്നു വിട്ടു പോയത്. ഇതോടെ ഗാര്‍ഡയിലെ ജോലിക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. ഇതോടെ കാര്യക്ഷമമായി ഗാര്‍ഡയ്ക്കു പ്രവര്‍ത്തിക്കാനാവുന്നില്ലെന്നുള്ള പരാതികളും വര്‍ധിച്ചു.
2009 ലാണ് ഗാര്‍ഡ അവസാനമായി റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത്. അന്നു സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു നിര്‍ത്തിവച്ച റിക്രൂട്ട്‌മെന്റ് പിന്നീട് 2014 – 15 ലാണ് പുനരാരംഭിച്ചത്. 2009 മുതല്‍ 2014 വരെയുള്ള കാലയളവിനിടെ 762 പേരാണ് ഗാര്‍ഡ വിട്ടു പോയത്. എന്നാല്‍, പിന്നീട് റിക്രൂട്ട്‌മെന്റ് നടത്തുന്നതിനായി 2014 വരെ അധികൃതര്‍ക്കു കാത്തിരിക്കേണ്ടി വന്നു. 550 പേരെയാണ് ഇതിനിടെ റിക്രൂട്ട് ചെയ്തത്. ഗാര്‍ഡയുടെ ടെമ്പിള്‍മോറിലെയും, കോ ടിപ്പേര്‍നിയിലെയും കോളജുകളിലേയ്ക്കാണ് ഗാര്‍ഡാ സംഘം ഇത്തരത്തില്‍ റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നതും. ഇത്തരത്തില്‍ ആളുകളെ റിക്രൂട്ട് ചെയ്തതോടെ മതിയായ അംഗസംഖ്യയാണ് ഗാര്‍ഡയ്ക്ക് ഇല്ലാതായത്. നിലവില്‍ 112 പേരുടെ കുറവാണ് ഗാര്‍ഡാ സംഘത്തിനു അനുഭവപ്പെടുന്നത്.
ഗാര്‍ഡയിലെ 10,000ത്തോളം റാങ്കിലുള്ള ജീവനക്കാരെ പ്രതിനിധാനം ചെയ്യുന്ന ഗാര്‍ഡാ റെപ്രസെന്റിറ്റീവ് അസോസിയേഷന്‍ സര്‍ക്കാരിന്റെ ഇതേ നിലപാടിനെതിരെ കടുത്ത പ്രതിഷേധമാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ സര്‍ക്കാര്‍ പുതുതായി റിക്രൂട്ട്‌മെന്റ് നടത്തുമെന്നുള്ള പ്രഖ്യാപനത്തെ ഇവര്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഇത് നല്ല തീരുമാനമാണെന്നാണ് അസോസിയേഷന്‍ ഓഫ് ഗാര്‍ഡാ സെര്‍ജന്റ്‌സ് ആന്‍ഡ് ഇന്‍സ്‌പെക്ടേഴ്‌സ് അറിയിച്ചിരിക്കുന്നത്.