ലേബർ കോടതി ഇടപെട്ടു: ഗാർഡാ സമരം പിൻവലിച്ചു

സ്വന്തം ലേഖകൻ

ഡബ്ലിൻ: ശമ്പള പരിഷ്‌കരണം അടക്കമുള്ള പ്രശ്‌നങ്ങൾ ഉന്നയിച്ചു രാജ്യത്തെ ഗാർഡാ അധികൃതർ നടത്താനിരുന്നു സമരം പിൻവലിച്ചു. ലേബർ കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗാർഡാ സംഘം സമരത്തിൽ നിന്നു പിന്മാറാൻ തീരുമാനിച്ചിരിക്കുന്നത്. ലേബർ കോടതി പ്രശ്‌നത്തിൽ ഇടപെട്ടതോടെ സമരം പിൻവലിക്കുന്നതായി ഗാർഡ റപ്രസന്റേറ്റിവ് അസോസിയേഷൻ (ജിആർഎ) വ്യക്തമാക്കി.ഇതേ തുടർന്ന് രാജ്യത്തെമ്പാടുമുള്ള ഗാർഡ ഇന്ന് രാവിലെ ജോലിയ്ക്ക് ഹാജരായിട്ടുണ്ട്. ശമ്പള വർദ്ധനവ് അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കാമെന്ന് ലേബർ കോർട്ട് ഉറപ്പു നൽകിയ സാഹചര്യത്തിലാണ് സമരം പിൻവലിക്കുന്നതെന്ന് ജിആർഎ ജനറൽ സെക്രട്ടറി പാറ്റ് എന്നിസ് പറഞ്ഞു. ശമ്പള പരിഷ്‌കരണം അടക്കമുള്ള വിഷയങ്ങളിൽ വരും ദിവസങ്ങളിലും ചർച്ച തുടരുന്നതിനാണ് അധികൃതർ ഇപ്പോൾ ആലോചിക്കുന്നത്.
അസോസിയേഷൻ ഓഫ് ഗാർഡ സെർജന്റ്‌സ് ആൻഡ് ഇൻസ്‌പെക്ടേഴ്‌സും സമരം പിൻവലിക്കുന്നതായി അറിയിച്ചു. ജിആർഎയുടെ ആവശ്യമായ 4,000 യൂറോ റെന്റ് അലവൻസ് 2017 ജനുവരി 1 മുതൽ നൽകിത്തുടങ്ങാൻ ധാരണയായിട്ടുണ്ട്. ‘പ്രീ ടൂർ ബ്രീഫിങ്‌സ്’ ഭാഗമായി 2017 ജനുവരി 1 മുതൽ വർഷം 1,459 യൂറോയും ഗാർഡ ഉദ്യോഗസ്ഥർക്ക് നൽകും. വാർഷിക ലീവ് എടുക്കുന്ന ഉദ്യോഗസ്ഥർക്ക് ഓരോ ലീവ് ദിവസവും 15 യൂറോ വീതം നൽകുമെന്നും ലേബർ കോർട്ട് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top