ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുകയാണ്. സഹായമാവശ്യപ്പെട്ട് വിളിക്കുന്നവരുടെ എണ്ണവും കുതിച്ചുയരുന്നു. സഹായമഭ്യര്‍ത്ഥിച്ച് ഒരു ദിവസം വിളിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം 800 ലേറെയാണെന്നാണ് സേഫ് അയര്‍ലന്‍ഡ് നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഗാര്‍ഹിക പീഡനം ഗുരുതരമായ പ്രശ്‌നമായി മാറുന്നുവെന്ന വസ്തുതയിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ചൂണ്ടുന്നത്.
കണക്കെടുപ്പ് നടത്തിയ ദിവസം 457 സ്ത്രീകളും 301 കുട്ടികളും ഗാര്‍ഹിക പീഡനത്തിനെ തുടര്‍ന്ന് സഹായമാവശ്യപ്പെട്ട് ഹെല്ഡപ്ലൈന്‍ സേവന കേന്ദ്രവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഗാര്‍ഹിക പീഡനം വര്‍ധിക്കുന്നതിന്റെയും വീടുകളില്‍ സുരക്ഷിതത്വം ഇല്ലാതാകുന്നതിന്റെയും ശക്തമായ സൂചനയാണിത്. ശിഥിലമാകുന്ന കുടുംബങ്ങളും ജീവന്‍ പോലും സുരക്ഷിതമല്ലാതാകുന്ന അവസ്ഥയും ആത്മഹത്യയിലൊടുങ്ങുന്ന ഭാവിയെക്കുറിച്ചുള്ള സൂചനയാണെന്ന് സേഫ് സിഇഒ ഷാരോണ്‍ ഒഹലോറന്‍ പറയുന്നു. സുരക്ഷിതമായ സമൂഹമാണ് തങ്ങളുടെ ലക്ഷ്യമെന്നും വീടുകളിലും സമൂഹത്തിലും സുരക്ഷയാണ് വേണ്ടത്.
ഗാര്‍ഹിക പീഡനത്തിന്റെ ഏറ്റവും ക്രൂരമായ അവസ്ഥയാണ് ഗുരുതരമായി പരിക്കേറ്റ് കഴിയുന്ന സ്ത്രീയും വഴക്ക് തടയാനെത്തിയ ഗാര്‍ഡ വെടിയേറ്റ് മരിച്ച സംഭവവും വ്യക്തമാക്കുന്നത്.
സെന്‍സസ് എടുത്ത ദിവസത്തെ കേസുകള്‍
120 സ്ത്രീകളെയും 166 കുട്ടികള്‍ക്കും അഭയം നല്‍കി.
സ്ത്രീകളുടെതായി 137 കോളുകളാണ് ലഭിച്ചു
18 സ്ത്രീകള്‍ക്ക് സ്ഥലപരിമിതി മൂലം അഭയം നല്‍കാനായില്ല
129 കുട്ടികളെ ചെല്‍ഡ് കെയര്‍ സര്‍വീസിലാക്കി
31 സ്ത്രീകളെ ഡോക്ടര്‍മാര്‍ക്ക് റെഫര്‍ ചെയ്തു.
ഗാര്‍ഹിക പീഡനം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഷയമാണെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.