ഡബ്ലിന്‍: സ്വവര്‍ഗവിവാഹം അടുത്ത തിങ്കളാഴ്ച മുതല്‍ നിയമവിധേയമാകും. മാര്യേജ് ആക്ട് 2015 പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള ഓര്‍ഡറില്‍ നീതിന്യായ വകുപ്പുമന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌ജെറാള്‍ഡ് ഇന്ന് വൈകിട്ട് 5 മണിക്ക് ഒപ്പുവെയ്ക്കും.
കഴിഞ്ഞ മെയില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ 62 ശതമാനം പേരാണ് അനുകൂലിച്ച് വോട്ടുചെയ്തത്. അടുത്ത തിങ്കാളാഴ്ച അതായത് നവംബര്‍ 16 ന് സ്വവര്‍ഗാനുരാഗികള്‍ക്ക് നിയമപരമായി വിവാഹിതരാകാമെന്നും രാജ്യത്തെവിടെ വേണമെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്നും നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.
സിവില്‍ രജിസ്‌ട്രേഷന്‍ ആക്ട് 2004 റെഗുലേഷനും ഇന്ന് ഒപ്പുവയ്ക്കും. അതായത് നിലവില്‍ സിവില്‍ പാട്‌നര്‍ഷിപ്പില്‍ ദമ്പതിമാര്‍ക്ക് പുതിയ നിയമമനുസരിച്ച് വിവാഹിതരാകാം.
ഇതോടെ സ്വവര്‍ഗവിവാഹം ജനഹിതവോട്ടെടുപ്പിലൂടെ നിയമവിധേയമാക്കുന്ന ആദ്യ രാജ്യമാകുകയാണ് അയര്‍ലന്‍ഡ്.