പ്രിയ ഗായികയ്ക്കു സ്‌നേഹക്കൂട്ടായ്മയുമായി കലാകൂട്ടായ്മ

റഷീദ് പൂമറ്റം

അബുദാബി : സ്‌നേഹ കൂട്ടായ്മ ഒരുക്കി പ്രിയ ഗായികക്ക് യാത്രാ മംഗളം. ഉപരിപഠനാർത്ഥം ജന്മനാട്ടിലേക്ക് തിരിക്കുന്ന അബുദാബിയുടെ വാനമ്പാടി അമൽ ബഷീറിനാണ് അബൂദാബി കലാ കൂട്ടായ്മകളുടെ നേതൃത്തത്തിൽ സ്‌നേഹോഷ്മളമായ യാത്രയയപ്പ് നൽകിയത്.റിഥം അബൂദാബി, പട്ടുറുമാൽ ഓൺലൈൻ റേഡിയോ, സോങ്ങ് ലവ് ഗ്രൂപ്പ്, അറേബ്യൻ സ്റ്റാർസ്, ഇശൽ ബാന്റ്, ആർട്ടിസ്റ്റ് ഗാലറി, ഫിലിം ഈവന്റ് എന്നീ കലാ കൂട്ടായ്മകളുടെ നേതൃത്യത്തിലാണ് അമലിന് യാത്രയയപ്പ് നൽകിയത്.ചടങ്ങ് ഇന്ത്യൻ ഇസ്ലാമിക് സെൻറർ പ്രസിഡൻറ് ജനാബ് ബാവ ഹാജി ഉദ്ഘാടനം ചെയ്തു , മൊയ്തീൻ കോയ അമലിന് യാത്രമംഗളം നേർന്ന് കൊണ്ട് പ്രഭാഷണം നടത്തി. ഷാജഹാൻ ഓയസീസ് മുഖ്യാധിതിയായിരുന്നു. റാശിദ് പൂമാടം,മുക്കം സാജിത ,സലിം ചിറക്കൽ ,അശ്രഫ് പട്ടാമ്പി , അഷ്‌റഫ് പൊന്നാനി,സമീർ കല്ലറ, സുബൈർ തളിപ്പറമ്പ്, സിദ്ധീഖ് ചേറ്റുവ , ഫൈസൽ ബേപ്പൂർ ഹംദ നൗഷാദ് , ബഷീർ കാരോത്ത് പരിപാടിയിൽ സംബന്ധിച്ചു.പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ഗായിക രതി സി നായരെ ചടങ്ങിൽ ആദരിച്ചു.വിവിധ കലാ കൂട്ടായ്മകളെ പ്രതിനിധികരിച്ച് അസീസ് കാസർഗോഡ് , സലിം നൗഷാദ് , റഫീഖ് ഹൈദ്രോസ് , നസറുൽ ഫഹദ് , ദാനിഫ് , അമീർ കലാഭവൻ, മുജീബ് ഉപ്പള തുടങ്ങിയവർ സംസാരിച്ചു. അമൽ ബഷീർ നന്ദി പറഞ്ഞൂ.ഷഫീൽ കണ്ണൂർ ചടങ്ങ് നിയന്ത്രിച്ചുറഫീക്ക് കാക്കടവ് നന്ദി പറഞ്ഞു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top