ശ്രീകുമാർ ഉണ്ണിത്താൻ
നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫെടരേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (FOKANA )യുടെ 2016-2018 ലേക്കുള്ള ജനറൽ ഇലക്ഷനും ജനറൽ ബോഡി മീറ്റിങ്ങും ജൂലൈ 3ന് കാനഡയിലെ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹിൽട്ടൺ സ്യൂട്ടിൽ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണൽ കൺവൻഷനിൽ വെച്ച് നടത്തുന്നതാണ്. 2014 അംഗത്വം പുതുക്കിട്ടുള്ള എല്ലാ അംഗ സംഘടനകൾകും തിരഞ്ഞെടുപ്പ് വിക്ഞപനവും അംഗത്വ അപേക്ഷകളും നോമിനഷൻ ഫോറങ്ങളും അയച്ചു കൊടുതിട്ടുള്ളതായി ഇലക്ഷൻ കമ്മിറ്റി ചെയർ പെർസൺ ജോര്ജി വർഗീസ് പത്രകുറുപ്പിൽ വെക്തമാക്കി . ന്യൂയോർക്കിൽ നിന്നുള്ള മുൻ ഫൊക്കാന സെക്രട്ടറി ടെറൻസൺ തോമസ്, ട്രസ്റ്റീ ബോർഡ് മെംബേർ വിപിൻ രാജ് എന്നിവർ ഇലക്ഷൻ കമ്മറ്റി അംഗങ്ങൾ ആണ്.ഫൊക്കാനയുടെ ഭരണഘടന പ്രകാരം 2016 18 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ സൂക്ഷ്മവും സുതാര്യവുമായിരിക്കുമെന്ന് മൂന്നംഗ തിരഞ്ഞെടുപ്പു കമ്മറ്റി അറിയിച്ചു.
ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും, നാഷണൽ കമ്മിറ്റിയിലേക്കും ബോർഡ് ഓഫ് ട്രസ്റ്റീയിലേക്കും മത്സരിക്കുവാൻ ആഗ്രഹിക്കുന്നവരും, അംഗത്വം പുതുക്കുന്നതിന് അംഗ സംഘടനകൾകുംഅപേക്ഷകളും നോമിനഷൻ ഫോറങ്ങളുംഫൊക്കാനയുടെ website ആയ fokanaonline.com ൽ നിന്നും ലഭിക്കുന്നതാണ്. ഫൊക്കാനയിൽ അംഗങ്ങൾ ആയിരുന്ന എല്ലാ സംഘടനകൾകും വീണ്ടും അംഗത്വം പുതുക്കുന്നതിനും ജനറൽ കൌൺസിലേക്ക് അംഗങ്ങളെ അയക്കുന്നതിനും ഇലക്ഷനിൽ പങ്ക്ടുക്കുന്നതിനും അവസരം ഉണ്ടായിരിക്കും.
അംഗത്വം പുതുക്കുന്നതിന്ഉള്ള അപേക്ഷകളും തെരഞ്ഞടുപ്പിൽ മത്സരിക്കുന്നതിനുള്ള നോമിനേഷനുകളും മെയ് 17 ന് മുൻബായി ഇലക്ഷൻ കമ്മിറ്റി ചെയർ പെർസൺ ജോർജി വർഗീസിന് ലഭ്യമാകേണ്ടാതാണ്.