സ്വന്തം ലേഖകൻ
സ്ഡ്‌നി: നിരന്തരം പിന്നാലെ നടന്നു ശല്യം ചെയ്ത 43 കാരനെ ശരീരത്തിൽ ക്യാമറ സ്ഥാപിച്ചു പത്തൊമ്പതുകാരി കുടുക്കി. ആസ്‌ട്രേലിയയിലെ ക്യൂൻസ് ലാൻഡിലായിരുന്നു സംഭവം.
പത്തൊൻപതുകാരിയും കോളജ് വിദ്യാർഥിയുമായ പെൺകുട്ടിക്കു ഒരു മാസത്തിലേറെയായി അയൽവാസിയുടെ നിരന്തര ശല്യമാണ് ഏൽക്കേണ്ടി വന്നിരുന്നത്. പലപ്പോഴും പിന്നാലെ എത്തിയ ഇയാൾ പെൺകുട്ടിയെ സ്ഥിരമായി ശല്യം ചെയ്തിരുന്നു. ഒരു ദിവസം വീടിനുള്ളിൽ പോലും എത്തി ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്തു. ഇതേ തുടർന്നു പെൺകുട്ടി പരാതിയുമായി സിഐഡി വിഭാഗത്തെ സമീപിക്കുകയായിരുന്നു.
ഇവരുടെ നിർദേശ പ്രകാരമാണ് പെൺകുട്ടി ശരീരത്തിൽ ക്യാമറയുമായി നടന്നത്. തുടർന്നു ദിവസങ്ങളോളം ശരീരത്തിൽ ക്യാമറയുമായി കുട്ടി നടന്നു. ഇതിനിടെ പെൺകുട്ടിയെ ശല്യം ചെയ്ത യുവാവിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിക്കുകയായിരുന്നു. തുടർന്നു പൊലീസ് ഇയാളെ പിന്നീട് കസ്റ്റഡിയിൽ എടുത്തു.