പാറക്കെട്ടുകൾക്കിടയിൽ നിന്ന് കോടികൾ വിലമതിപ്പുള്ള സ്വർണ്ണക്കട്ടികൾ കണ്ടെത്തി. ടൊറന്റോ പ്രവശ്യയിലെ റോയൽ നിക്കൽ കോർപറേഷൻ ഖനന കമ്പനിയിലെ തൊഴിലാളികളാണ് സ്വർണ ശേഖരം കണ്ടെത്തിയത്. നൂറ്റാണ്ടിൽ ഒരിക്കൽ മാത്രമാണ് ഇത്തരത്തിലുള്ള സ്വർണ്ണക്കട്ടികൾ ലഭിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. കണ്ടെത്തിയിട്ടുള്ളവയിൽ വെച്ച് ഏറ്റവും വലുതാണ് ഈ സ്വർണ്ണക്കട്ടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. 1970 മുതലാണ് ഒാസ്ട്രേലിയയിലെ പട്ടണമായ കംബാൽഡയിൽ ബെറ്റ ഹണ്ട് മൈൻ എന്ന കമ്പനി ആരംഭിക്കുന്നത്. ഒരു ടണ്ണില്‍ രണ്ടോ നാലോ ഗ്രാം എന്ന കണക്കിനായിരുന്നു നേരത്തെ അവരില്‍ നിന്നും കമ്പനിക്ക് സ്വര്‍ണം ലഭിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ കണ്ടെത്തിയ പാറക്കഷ്ണത്തിൽ ടണ്ണിന് 2,000 ഗ്രാം സ്വർണം ലഭിച്ചിരിക്കുന്നത്. കട്ടി കണ്ടെടുക്കുമ്പോൾ രണ്ട് പാറകളിൽ പറ്റിപിടിച്ചിരിക്കുകയായിരുന്നു സ്വർണ്ണം. ഇതിൽ രണ്ടിലും കൂടി 9,000 ഔൺസ് സ്വർണം ഉണ്ടായിരുന്നു. ഏകദേശം 15 മില്യൺ ഡോളറാണ് (108 കോടി) ഇവയുടെ വിപണി മൂല്യം. ഭൗമോപരിതലത്തില്‍ നിന്ന് ഏകദേശം 500 മീറ്റര്‍ താഴെയായിട്ടായിരുന്നു ഖനനം നടന്നിരുന്നത്. ഖനിയില്‍ നിന്നു വേര്‍തിരിച്ചെടുത്തതാകട്ടെ മൂന്നു മീറ്റര്‍ നീളവും അത്രതന്നെ വീതിയുമുള്ള പാറക്കഷ്ണങ്ങളും. ഇതിന്‍റെ രണ്ടു വലിയ കഷ്ണങ്ങളിലായി ഏകദേശം 9000 ഔണ്‍സിന്‍റെ സ്വര്‍ണമുണ്ടായിരുന്നു. നിലവിലെ വിപണിമൂല്യമനുസരിച്ച് ഏകദേശം 1.415 കോടി ഡോളര്‍ വില വരും ഇതില്‍ നിന്നുള്ള സ്വര്‍ണത്തിന്.
അതായത് ആര്‍എന്‍സി കമ്ബനിയുടെ വിപണി മൂല്യത്തിന്‍റെ ഒരു വലിയ ഭാഗത്തോളം. നിക്കല്‍ ഖനി വാങ്ങിയപ്പോഴും ആര്‍എന്‍സിയുടെ കണ്ണ് സ്വര്‍ണത്തില്‍ തന്നെയായിരുന്നു. ഖനിക്കു താഴെ സ്വര്‍ണ നിക്ഷേപമുണ്ടെന്ന സൂചന കമ്ബനിക്കു നേരത്തേ ലഭിച്ചിരുന്നു. ചെറിയ തോതില്‍ സ്വര്‍ണവും ലഭിച്ചിരുന്നു. ഒരു ടണ്ണില്‍ രണ്ടോ നാലോ ഗ്രാം എന്ന കണക്കിനായിരുന്നു നേരത്തെ അയിരില്‍ നിന്നു സ്വര്‍ണം ലഭിച്ചിരുന്നത്. എന്നാല്‍ പുതിയ പാറക്കൂട്ടത്തില്‍ ഒരു ടണ്ണിന് രണ്ടായിരം ഗ്രാം എന്ന നിലയിലാണു സ്വര്‍ണം. 94 കിലോഗ്രാം വരുന്ന ഒരു പാറക്കഷ്ണം കമ്ബനി അടര്‍ത്തിയെടുത്തിരുന്നു. അതില്‍ മാത്രം ഏകദേശം 2440 ഔണ്‍സ് സ്വര്‍ണമാണുണ്ടായിരുന്നത്. സംസ്‌കരിക്കാന്‍ പോലും അയയ്‌ക്കേണ്ടാത്ത വിധം പരിശുദ്ധമാണ് ഈ സ്വര്‍ണമെന്നും ആര്‍എന്‍സി അവകാശപ്പെടുന്നു. സ്വര്‍ണം വേര്‍തിരിച്ചു വില്‍ക്കുന്നതിനേക്കാള്‍ ഇതൊരു ‘മ്യൂസിയം പീസാക്കി’ മാറ്റുന്നതായിരിക്കും നല്ലതെന്ന അഭിപ്രായവും വിദഗ്ധര്‍ പങ്കുവയ്ക്കുന്നുണ്ട്.