സ്വർണ ഷർട്ട് നിർമിച്ച ഇന്ത്യക്കാരനു ഗിന്നസ് വേൾഡ് റിക്കാർഡ്

പി.പി ചെറിയാൻ

വാഷിങ്ടൺ ഡിസി: ലോകത്തെ ഏറ്റവും വിലകൂടിയ സ്വർണ ഷർട്ട് നിർമിച്ച മഹാരാഷ്ട്രക്കാരൻ ഫരീക്കിനെ(47) ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതർ ജിഡബ്യുആർ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.
മഹാരാഷ്ട്രയിലെ ചെറിയൊരു ഗ്രാമത്തിലേയ്ക്കു ലോക റിക്കാർഡ് എത്തിക്കുവാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു, നാസിക് ജില്ലയിലെ യോള ടൗൺ ഡെപ്യൂട്ടി മേയറും വസ്ത്രനിർമാണ വ്യാപാരിയും കോൺഗ്രസ് നേതാവുമായ ഫരീക്ക പറഞ്ഞു.
1.30 കോടി രൂപ വിലവരുന്ന സ്വർണ ഷർട്ടിന്റെ തൂക്കം 4.10 കിലോയാണ്. ഗോൾഡ് ഷർട്ട് കൂടാതെ, സ്വർണവാച്ച് സ്വർണ മാലകൾ, ഗോൾഡ് റിങ്‌സ് സ്വർണ മൊബൈൽ കവർ ഗോൾഡ് ഫ്രെയിം കണ്ണടകൾ തുടങ്ങിയ സ്വർണ വസ്തുക്കളും ഇയാൾ നിർമിച്ചിട്ടുണ്ട്. ഇതിനെല്ലാം കൂടി 22 പൗൺ് സ്വർണമാണ് വേണ്ടി വന്നിരിക്കുന്നത്. നാൽപ്പത്തി അഞ്ചാം ജന്മദിനം പ്രമാണിച്ചു ബഫ്‌നാ ജ്വല്ലേഴ്‌സ് ഡിസൈൻ ചെയ്ത് ശാന്തി ജ്വല്ലേഴ്‌സാണ് ഈ സ്വർണ ഷർട്ട് നിർമിച്ചത്.
20 ജീവനക്കാർ രണ്ടു മാസം 3200 മണിക്കൂർ കൊണ്ടാണ് 22 കാരറ്റിലുള്ള ഷർട്ടിന്റെ നിർമാണം പൂർത്തിയാക്കിയത്. സ്വർണ ഷർട്ട് ധരിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന ഉരസൽ ഒഴിവാക്കുന്നതിനു അകത്തു ലൈനിങ് വച്ചു പിടിപ്പിച്ചിട്ടുണ്ട്. വാഷ് ചെയ്താൽ പോലും ഷർട്ടിനു ഒരു കേടുപാടും സംഭവിക്കുകയില്ലെന്നും നിർമാതാക്കൾ അവകാശപ്പെട്ടു. മൂന്നു ദശാബ്ദം മുൻപു ദാരിദ്രം അനുഭവിച്ചറിഞ്ഞു സ്‌കൂൾ വിദ്യാഭ്യാസം പോലും തുടരാനാകാതെ ഉപേക്ഷിക്കേണ്ടി വന്ന ഫറീക്ക്, 1982 ൽ ആരംഭിച്ച ചെറിയൊരു വ്യവസായമാണ് ഇന്നത്തെ സ്ഥിതിയിലേയ്ക്കു അദ്ദേഹത്തെ എത്തിച്ചത്. ഭാര്യ പ്രതിഭയും സിദ്ധാർഥ (24) രാഹുൽ (21) എന്നിവരും ഉൾപ്പെടുന്ന ഫറീക്കിന്റെ കുടുംബം സമ്പന്നരാണെങ്കിലും വളർന്നു വന്ന സാഹചര്യങ്ങൾ മറക്കാതെ സമൂഹത്തിനു കരുതൽ ആവശ്യമുള്ളവർക്കു സഹായങ്ങൾ നൽകുന്നതിൽ ശ്രദ്ധിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top