ഡബ്ലിന്‍: വെസ്റ്റ് ഡബ്ലിനില്‍ 150 മില്ല്യണ്‍ യൂറോയുടെ പുതിയ ഡേറ്റാ സെന്ററുമായി ഗൂഗിള്‍. നിര്‍മാണ സമയത്തു തന്നെ നാനൂറിലേറെ ആളുകള്‍ക്കു ഗൂഗിളില്‍ ജോലി ലഭിക്കുമെന്നാണ് കണക്കു കൂട്ടുന്നത്.
വെസ്റ്റ് ഡബ്ലിനിലെ ഗാരേജ് കാസ്‌റ്റിലിനു സമീപത്തെ പ്രൊഫൈല്‍ പാര്‍ക്കിലാണ് കമ്പനിയുടെ പുതിയ സ്റ്റോറേജ് കേന്ദ്രം ആരംഭിക്കുന്നത്. മൂന്നു വര്‍ഷം മുന്‍പ് ആരംഭിച്ച പ്രൊഫൈല്‍ പാര്‍ക്കിലാണ് ഇപ്പോള്‍ പുതിയ ഗാരേജ് കേന്ദ്രവും യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. പാര്‍ക്കിന്റെ ആദ്യ ഘട്ടത്തിന്റെ നിര്‍മാണം ഈ വര്‍ഷം അവസാനത്തോടെ ഉദ്‌ഘാടനം ചെയ്യണമെന്നായിരുന്നു അധികൃതരുടെ ആവശ്യം. അടുത്ത വര്‍ഷത്തോടെ തന്നെ പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി പൂര്‍ണ സജ്ജമാക്കണമെന്നായിരുന്നു നടപടി.
31 ഏക്കറില്‍ നിര്‍മാണം ആരംഭിക്കുന്നതിനായിരുന്നു ഗൂഗിളിന്റെ പുതിയ പദ്ധതി. ഇതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് ജെയിന്റ് നിര്‍മാണം ആരംഭിച്ചതോടെ ഗൂഗിളിന്റെ സേവനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍മാണ ഘട്ടത്തില്‍ ഏതാണ്ട് 400ലധികം തൊഴിലാളികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കുന്നതോടെ നാല്‍പതിലധികം പേര്‍ക്ക് ഒന്നിച്ചു ജോലി ചെയ്യാന്‍ സാധിക്കും.