ഗോപാലൻ രാമൻ, മായാ ഈശ്വരൻ- നാഷണൽ സ്റ്റുഡൻസ് പോയറ്റ് പ്രോഗ്രാമിൽ

പി.പി ചെറിയാൻ

ഡാള്ളസ്: നാഷണൽ സ്റ്റുഡൻസ് പോയറ്റ് പ്രോഗ്രാമിലേയ്ക്കു ഡാള്ളസിൽ നിന്നുള്ള ഗോപാലൻരാമൻ ജോർജിയയിൽ നിന്നുള്ള മായാ ഈശ്വരൻ എന്നിവരെ തിരഞ്ഞെടുത്തതായി സെപ്റ്റംബർ ഒന്നിനു വൈറ്റ് ഹൗസിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.
സെപ്റ്റംബർ എട്ടിനു വൈറ്റ് ഹൗസിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ വച്ചു പ്രഥമ വനിത മിഷേൽ ഒബാമ ഇതു സംബന്ധിച്ചു ഔദ്യോഗിക പ്രഖ്യാപനം നടത്തും. അഭിമാനകരമായ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വിദ്യാർഥികളാണ് മായയും ഗോപാലും.
അഞ്ചു വിദ്യാർഥികളെയാണ് ഈ പ്രോഗ്രാമലേയ്ക്കു ദേശീയ ആടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നത്. സെറ്റല്ല ബിനിയൻ (ചിക്കാഗോ) ജോയ് റീഡ് ബർഗ (മേരിലാൻഡ്), മായ സൽമ (കാലിഫോർണിയ), എന്നിവരാണ് മറ്റു മൂന്നു പേർ. ഒൻപതു മുതൽ 11 വരെയുള്ള ഗ്രേഡിലെ പോയട്രിയിൽ നാഷണൽ സെക്ലാലാസ്റ്റിൽ ആർട്ട് ആൻഡ് റൈറ്റിങ് ആവാർഡ് ജേതാക്കളെയാണ് ഈ പ്രോഗ്രാമലിയേക്കു പരിഗണിക്കുന്നത്.
ആധുനിക കാലഘട്ടത്തിൽ സ്വന്തം ജീവിതാനുഭവങ്ങൾ വിധേശിയരുമായി താരതമ്യപ്പെടുത്തി എഴുതിയതിനു മായയെയും പ്രസിദ്ധ കവികളായ ബില്ലി കോളിൻസ്, വാലസ് സ്റ്റീവൻസ് വാൾട്ട് വൈറ്റ്മാൻ എന്നിവരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കവിത രചിച്ചതിനു ഗോപാലിനെയും ഈ പ്രോഗ്രാമിലേയ്ക്കു തിരഞ്ഞെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top