സ്വന്തം ലേഖകൻ
അറ്റ്‌ലാൻഡ്: ജോർജിയ സംസ്ഥാനത്തെ ഈ വർഷത്തെ നാലാമതു വധശിക്ഷ ഇന്ന് ജക്‌സണിലുള്ള സ്‌റ്റേറ്റ് പ്രിസണിൽ നടപ്പാക്കി.
1996 ജനുവരിയിൽ അയൽവാസിയുടെ വീട്ടിൽ നടത്തിയ കവർച്ചാ ശ്രമത്തിനിടെ 19 ാരി കാത്തിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കെന്നത്ത ഫൾട്ട് (47)നെയാണ് സുപ്രീം കോടതിയിൽ ഇന്നലെ ൻകിയ സ്‌റ്റേ പെറ്റീഷൻ തള്ളിയതിനു മണിക്കൂറുകൾക്കു ശേഷം വധശിക്ഷ നടപ്പാക്കിയത്.
മാരകമായ വിഷമിശ്രിതമായ പെന്റോബാർ ബിറ്റോൾ സിരകളിലേയ്ക്കു കുത്തി വയ്ച്ച് നിമിഷങ്ങൾക്കകം ഇവരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. വൈകിട്ട് 7.37 ഓടെ ഇവർ മരിച്ചതായി വാർഡൻ ബ്രൂസ് ചാറ്റ്‌മോൻ അറിയിച്ചു. കുട്ടികാലത്ത് അനുഭവിക്കേണ്ടിവന്ന യാതനകളും മാനസിക അസ്ഥിരതയുമാണ് കുറ്റകൃത്യം നടത്താൻ പ്രതിയെ പ്രേരിപ്പിച്ചതെന്നു അറ്റോർണി വാദിച്ചുവെങ്കിലും ജൂറിവാദം അംഗീകരിക്കാൻ തയ്യാറായില്ല.
കവർച്ചയ്‌ക്കെത്തിയ പ്രതി യുവതിയുടെ മോതിരം ബലമായി വാങ്ങിയതിനു ശേഷം തലയ്ക്കു പുറകിൽ അഞ്ചു തവണയാണ് നിറയൊഴിച്ചത്. നിരപരാധിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി ദയ അർഹിക്കുന്നില്ലെന്നു കണ്ടെത്തിയാണ് ജൂറി വാദിച്ചത്.
ഏപ്രിൽ 27 നു ജോർജിയായിൽ ഡാനിയേൽ ലൂക്കോസ് എന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കുന്നതിനു ജയിൽ അധികൃതർ നടപടി ആറംഭിച്ചിട്ടുണ്ട്.