ഹവായ് – ഗോവ സഹകരണ കരാർ ജൂലൈയിൽ ഒപ്പു വയ്ക്കും

പി.പി ചെറിയാൻ

ഹവായ്: വിനോദ സഞ്ചാരികളുടെ പറുദീസയായ അമേരിക്കയിലെ ഹവായ് ഇന്ത്യയിലെ ഗോവ സംസ്ഥാനങ്ങൾ സഹകരിച്ചു പ്രവർത്തിക്കുന്നതിനുള്ള കരാറിൽ ജൂലൈമാസം ഇരു സംസ്ഥാനങ്ങളിലെയും ഗവർണർമാർ ഒപ്പു വയ്ക്കും.
കൃഷി വിദ്യാഭ്യാസം ടൂറിസം സംസ്‌കാരം സ്‌പോട്‌സ് യോഗ ആയുർവേദ തുടങ്ങിയ രംഗങ്ങളിലെ വികസന സാധ്യതകൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ സഹകരിച്ചു നടത്തുക എന്ന ഉദ്യേശ്യത്തോടെ കൂടെ സെനറ്റർ പ്രയാനാണ് ഇങ്ങനെയൊരു പ്രമേയം ഹവായ് നിമയസഭയിൽ അവതരിപ്പിച്ചത്. സഭയിലെ റിപബ്ലിക്കൻ ഡമോക്രാറ്റിക് പ്രതിനിധികൾ പ്രഥമ ദിവസം തന്നെ പ്രമേയത്തെഅനുകൂലിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ വിദ്യാർഥികൾ അധ്യാപകർ തുടങ്ങി നിരവധി പേർ സഭയിലെത്തി പ്രമേയത്തെ അനൂകൂലിച്ചു അഭിപ്രായം പ്രകടിപ്പിച്ചു.
സഭയിലെ വെറ്ററൻ മിലിട്ടറി ഇന്റർ നാഷണൽ അഫയേഴ്‌സ് കമ്മിറ്റി ഏപ്രിൽ 14 2016 ൽ പ്രമേയം ഐക്യകണ്‌ഠേന അംഗീകരിച്ചു. ഹവായ കോൺഗ്രസ് പുമൻ തുൾസി ഗബാർഡ് പിതാവ് സെനറ്റർ മൈക്ക് ഗബാഡ തുടങ്ങിയവരും പ്രമേയത്തിനു പിൻതുണ നൽകിയിരുന്നു. ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പാർസക്കർ ലേസൺ ഓഫിസറായി നിയമിച്ച കരാർ ഒപ്പിടുന്നതിനു ജൂലൈയിൽ എത്തിിച്ചേരും. കാലിഫോർണിയ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡോ.കൃഷ്ണറെഡി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ഹവായ് ഗവർണർ ഡേവിഡ് കരാറിൽ ഒഫ്പു വയ്ക്കും. ഇതിനു ശേഷം രണ്ടു നഗരങ്ങളിലെയും പഠന സംഘം രണ്ടു സ്ഥലങ്ങളിലും സന്ദർശനം നടത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top