ദുബായില്‍ സര്‍ക്കാര്‍ ജോലി!! 6 ലക്ഷം രൂപവരെ ശമ്പളം.പ്രവാസികള്‍ക്കും അപേക്ഷിക്കാം

ദുബായ്: ദുബായില്‍ സര്‍ക്കാര്‍ വകുപ്പിന്റെ കീഴിലുള്ള വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ദുബായിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ പ്രവാസികള്‍ക്കായി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍. 30,000 ദിര്‍ഹം വരെയാണ് പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്യുന്നത്.ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസ്, ദുബായ് ഹെല്‍ത്ത് അതോറിറ്റി, ദുബായ് ടൂറിസം, ദുബായ് വിമന്‍ എസ്റ്റാബ്ലിഷ്‌മെന്റ് എന്നിവിടങ്ങളിലാണ് പുതിയ തൊഴില്‍ നിയമനം. എല്ലാ രാജ്യക്കാര്‍ക്കും ജോലിക്ക് അപേക്ഷിക്കാം. ദുബായ് സര്‍ക്കാരിന്റെ തൊഴില്‍ അവസരങ്ങളുടെ ഔദ്യോഗിക പേജില്‍ തസ്തികകളുടെ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ദുബായ് ഹെല്‍ത്ത് അതോറിറ്റി, മീഡിയ ഓഫിസ, ദുബായ് ഹെല്‍ത്ത്, ടൂറിസം- വകുപ്പ് തുടങ്ങിയ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 30000 ദിര്‍ഹം വരെ ( ആറ് ലക്ഷം ) ശമ്പളം ലഭിക്കാവുന്ന ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യുഎഇ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്. dubaicareers.ae/en എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ദുബായ് ഹെല്‍ത്ത് അതോറിറ്റിയില്‍ സ്‌പെഷ്യലിസ്റ്റ് രജിസ്റ്റാര്‍ ഒഴിവിലേക്ക് അംഗീകൃത മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദവും ഫെലോഷിപ്പുമുള്ളവര്‍ക്ക് അപേക്ഷിക്കാം. 20,000- 30,000 ദിര്‍ഹം (നാല് ലക്ഷം രൂപ മുതല്‍ ആറ് ലക്ഷം രൂപ വരെ) ആണ് ശമ്പളം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുബായ് ടൂറിസത്തില്‍ ഡാറ്റാ എഞ്ചിനീയറുടെ ഒഴിവിലേക്ക് ബന്ധപ്പെട്ട മേഖലയില്‍ ബിരുദമുള്ളവര്‍ക്ക അപേക്ഷിക്കാം. വനിത ശാക്തീകരണ വകുപ്പില്‍ ഫിറ്റ്‌നസ് സൂപ്പര്‍വൈസറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട മേഖലയില്‍ ഡിപ്ലാമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ദുബായ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സിന്റെ ഒഴിവിലേക്ക് ബി.എസ്‌സി നഴ്‌സിങ്ങോ തത്തുല്യ യോഗ്യതയോ രണ്ട് വര്‍ഷം പരിചയസമ്പത്തോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം 10,000 ദിര്‍ഹമില്‍ താഴെ (രണ്ട് ലക്ഷം രൂപ). ഇതേ ആശുപത്രിയില്‍ സീനിയര്‍ സ്‌പെഷ്യലിസ്റ്റ് രജിസ്റ്റാര്‍ (ജനറല്‍ സര്‍ജറി, ഇന്റേണല്‍ മെഡിസിന്‍) എന്നിവയിലേക്ക് 20,000- 30,000 ദിര്‍ഹം (നാല് ലക്ഷം രൂപ മുതല്‍ ആറ് ലക്ഷം രൂപ വരെ) ആണ് ശമ്പളം. അല്‍ ജലീലിയ ചില്‍ഡ്രന്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ സൈക്കോളജിസ്റ്റിന്റെ ഒഴിവുമുണ്ട്.

സീനിയര്‍ സ്പെഷ്യലിസ്റ്റ് രജിസ്ട്രാര്‍ – ജനറല്‍ സര്‍ജറി (ദുബായ് ഹോസ്പിറ്റല്‍) ദുബായ് ഹെല്‍ത്ത് അതോറിറ്റി
യോഗ്യത: അംഗീകൃത അംഗത്വം/ഫെലോഷിപ്പ്/ബോര്‍ഡ് അല്ലെങ്കില്‍ തത്തുല്യമായ അംഗീകൃത മെഡിക്കല്‍ സ്‌കൂളില്‍ നിന്നുള്ള ബിരുദം.എല്ലാ രാജ്യക്കാര്‍ക്കും ഈ ജോലിയിലേക്ക് അപേക്ഷിക്കാം

സീനിയര്‍ സ്പെഷ്യലിസ്റ്റ് രജിസ്ട്രാര്‍ – ഇന്റേണല്‍ മെഡിസിന്‍ (ദുബായ് ഹോസ്പിറ്റല്‍) ദുബായ് ഹെല്‍ത്ത് അതോറിറ്റി
അംഗീകൃത അംഗത്വം/ഫെലോഷിപ്പ്/ബോര്‍ഡ് അല്ലെങ്കില്‍ തത്തുല്യമായ അംഗീകൃത മെഡിക്കല്‍ സ്‌കൂളില്‍ നിന്നുള്ള ബിരുദം. എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം. പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്
ശമ്പളം: ദിര്‍ഹം 20,000-30,000

ഫിറ്റ്നസ് സൂപ്പര്‍വൈസര്‍– ദുബായ് വിമന്‍ എസ്റ്റാബ്ലിഷ്‌മെന്റ്. ബന്ധപ്പെട്ട മേഖലയില്‍ ഡിപ്ലോമ. അനിവാര്യമാണ്. എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം

എഡിറ്റര്‍ (അറബിക്)- ദുബായ് മീഡിയ ഓഫീസ്
ജേണലിസം, കമ്മ്യൂണിക്കേഷന്‍, മള്‍ട്ടിമീഡിയ അല്ലെങ്കില്‍ മീഡിയ സ്റ്റഡീസ് എന്നിവയില്‍ ബിരുദം; മാധ്യമരംഗത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധം. എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം
ശമ്പളം: 10,000 ദിര്‍ഹത്തില്‍ താഴെ

സീനിയര്‍ എഡിറ്റര്‍ (അറബിക്)- ദുബായ് മീഡിയ ഓഫീസ്
ജേണലിസം, കമ്മ്യൂണിക്കേഷന്‍, മള്‍ട്ടിമീഡിയ അല്ലെങ്കില്‍ മീഡിയ സ്റ്റഡീസ് എന്നിവയില്‍ ബിരുദം. പ്രവര്‍ത്തി പരിചയം വളരെ ആവശ്യമാണ്. ഈ ജോലിയ്ക്ക് എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം
ശമ്പളം: ദിര്‍ഹം 10,000-20,000

Top