സർക്കാർ വാഗ്ദാനം പാലിച്ചില്ല: ഒരു വർഷം മുൻപ് വാട്ടർ ബിൽ അടച്ചവർക്കു പണം തിരികെ ലഭിക്കില്ല

സ്വന്തം ലേഖകൻ

ഡബ്ലിൻ:ഒരു വര്ഷം മുമ്പ് ഐറിഷ് വാട്ടർ ബിൽ അടച്ചവർക്ക് പണം തിരികെ ലഭിക്കില്ലെന്ന് സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പ്.. വാട്ടർ ചാർജ്ജിനെപ്പറ്റി പഠിക്കാൻ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ പുതിയ നിർദ്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്.അതേസമയം ഇനിമുതൽ അസാധാരണ അളവിൽ വെള്ളമുപയോഗിക്കുന്നവർ മാത്രം വാട്ടർ ചാർജ്ജ് അടച്ചാൽ മതിയെന്നും സമിതി നിർദ്ദേശിച്ചിട്ടുണ്ട്.
മൂന്നു തവണയോളം പൊതുജനങ്ങൾ അടച്ച പണം,വാട്ടർ ചാർജ് പിൻവലിച്ചതിനെ തുടർന്ന് തിരികെ നൽകുമെന്ന് സൂചനകൾ ഉണ്ടായിരുന്നു.
വാട്ടർ ചാർജ്ജ് അടയ്ക്കുക എന്നത് നിയമപരമായി ആവശ്യമായിരുന്ന സമയത്തു വാട്ടർ ബിൽ അടച്ചവർ അത് നിയമപരമായി അടച്ചു തന്നെയാണ് എന്നാണ് (ഇന്ന് അതിന്റെ ആവശ്യമില്ല) മന്ത്രി സിമോൺ കൊവേനിയുടെയും അഭിപ്രായം.ഇതുവരെ വാട്ടർ ചാർജ്ജ് അടയ്ക്കാത്തവർ ആ തുകയ്ക്ക് കടക്കാരാണെന്നാണ് താൻ ഇപ്പോഴും കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമിതിയുടെ പുതിയ നിർദ്ദേശങ്ങളെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. സമിതിയുടെ റിപ്പോർട്ട് ഇനി പാർലമെന്റ് പ്രത്യേക കമ്മറ്റി പരിഗണിക്കും. 2017 മാർച്ച് വരെയാണ് ഈ കമ്മറ്റിയുടെ കാലാവധി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top