ഡബ്ലിന്‍: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മേഖലയില്‍ ഏറ്റവും മോശം ആരോഗ്യ സേവനം ലഭിക്കുന്നതായി ജിപി റിപ്പോര്‍ട്ട്. നഗര കേന്ദ്രങ്ങളിലെ ദരിദ്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ അടിയന്തര നടപടികളുണ്ടായില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഗുരുതരമാകുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. 5,400 പേരാണ് രാജ്യത്ത് ഓരോ വര്‍ഷവും അകാലമരണമടയുന്നത്. സാമൂഹ്യമായ ഈ പിന്നോക്കാവസ്ഥ പരിഹരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന സൂചനയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയ ബ്രെയിന്‍ ഓസ്‌ബോണ്‍ വ്യക്തമാക്കുന്നത്. ദരിദ്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ഇതോടെ പുതിയ ഗ്രൂപ്പ് തിരിച്ചിരിക്കുന്നു.നേരത്തെ സ്‌കോട്ട് ലാന്‍ഡില്‍ ഇത്തരത്തില്‍ ഗ്രൂപ്പ് രൂപീകരിച്ചിരുന്നു.
ഐറിഷ് കോളേജ് ഓഫ് പ്രാടീഴ്‌നേഴ്‌സ് ദരിദ്രമേഖലയില്‍ നിന്നുള്ള പരുഷന്മാര്‍ ശരാശരി മരണപ്പെടുന്ന പ്രായത്തില്‍ നിന്നും 4.3 വര്‍ഷം മുമ്പെങ്കിലും മരണപ്പെടുന്നതായാണ് വ്യക്തമാക്കുന്നത്.സ്ത്രീകളാകട്ടെ സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന മേഖലയിലെ സ്ത്രീകള്‍ മരണപ്പെടുന്നതിലും 2.7 വര്‍ഷം മുമ്പും മരണപ്പെടുന്നു. സാമ്പത്തികമായി മുന്നിട്ട് നില്‍ക്കുന്ന സമൂഹത്തില്‍ കാണുന്നതിലും ഇരട്ടിയാണ് പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ രാജ്യത്തെ അര്‍ബുദ നിരക്കെന്ന് കൂടി റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നുണ്ട്. ദേശീയമായി 1600 പേര്‍ക്ക് ഒരു ഡോക്ടറെന്നതാണ് ശരാശരി അയര്‍ലന്‍ഡിലെ നിരക്ക്. വടക്കന്‍ ഡബ്ലിനില്‍ ഇത് 2500 പേര്‍ക്ക് ഒരു ഡോക്ടറെന്നതാണ്.
സ്‌കാന്‍ പോലുള്ള സേവനങ്ങള്‍ ലഭ്യമല്ലാത്തത് കുടുംബ ഡോക്ടര്‍മാര്‍ക്ക് മികച്ച സേവനം നല്‍കുന്നതിനും ബുദ്ധിമുട്ടുണ്ട്. അസുഖം തിരിച്ചറിയാന്‍ ഇത് മൂലം കാലതാമസം ഉണ്ട്. സര്‍ക്കാര്‍ സേവനത്തെ ആശ്രയിക്കുന്ന രോഗിക്ക് ചികിത്സ ലഭിക്കണമെങ്കില്‍ പന്ത്രണ്ട് ആഴ്ച്ചയാണ് കാത്തിരിക്കേണ്ടി വരുന്നത്. എന്നാല്‍ സ്വകാര്യ രോഗിയ്ക്കാകട്ടെ ഇത് കേവലം പന്ത്രണ്ട് ദിവസമാണ്. ശാരീരിക പ്രശ്‌നം മാത്രമല്ല മാനസികമായ പ്രശ്‌നങ്ങളും ദരിദ്രമേഖലയില്‍ കാണപ്പെടുന്ന് താരതമ്യേന കൂടുതലാണ്. ദരിദ്രരായ രോഗികളെ കൂടുതലായി നോക്കുന്ന ഡോക്ടര്‍മാരെ കേന്ദ്രീകരിച്ച് പ്രത്യേക ധനസഹായവും ജീവനക്കാരെയും പ്രൊഫഷണലുകളെയും നില്‍കി സേവനം മെച്ചപ്പെടുത്തണം.വിദ്യാഭ്യാസ പരവും മറ്റ് രീതിയിലും ഉള്ള സഹായം കൂടി നല്‍കേണ്ടതുണ്ട്. കൂടുതല്‍ ട്രെയ്‌നീ ജിപിമാരെ ദരിദ്രമേഖലയിലേക്ക് നിയോഗിക്കണം. ഇസിജി മെഷീന്‍ വാങ്ങുന്നതിന് അലവന്‍സ് നല്‍കണം. ഹെല്‍ത്ത് ഹബ് രൂപീകരിച്ച് കൊണ്ട് വീടില്ലാത്തവര്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ തുടങ്ങിയവര്‍ക്ക് സൗകര്യം ഒരുക്കണം.
കൂടുതല്‍ ജിപിമരെ നിയോഗിക്കുന്നതിനായി ഇന്‍സെന്റീവ് നല്‍കുകയാണെങ്കില്‍ കൂടുതല്‍ രോഗികളെ സമബന്ധിതമായി നോക്കുന്നതിന് സൗകര്യം ഉണ്ടാകും. ശസ്ത്രക്രിയാ സൗകര്യങ്ങള്‍ സബ്‌സിഡി നല്‍കി നിര്മ്മിക്കണം. ഈമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജിപിമാര്‍ സര്‍ക്കാര്‍ നല്‍കുന്ന തുകയെ ആശ്രയിച്ചാണ് ജോലി ചെയ്യുന്നത്. ദരിദ്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് ഡോക്ടര്‍മാരെ ആകര്‍ഷിക്കാന്‍ വെയ്‌റ്റേജ് അലവന്‍സ് അനുവദിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.