ഡബ്ലിന്‍: രാജ്യത്തെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന പുതിയ പ്രഖ്യാപനത്തോടെ എച്ച്എസ്ഇ പുതുവര്‍ഷത്തില്‍ രംഗത്ത്. ജിപിമാരുടെ സേവനം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഓണ്‍ലൈനില്‍ തന്നെ ലഭിക്കുന്നതിനുള്ള പുതിയ പദ്ധതിയാണ് പുതുവര്‍ഷത്തില്‍ എച്ച്എസ്ഇ നടപ്പാക്കിത്തുടങ്ങുന്നത്.
ആവശ്യമെങ്കില്‍ ഓണ്‍ലൈനായി തന്നെ ജിപി സേവനം നേടാവുന്ന രീതിയിലാണ് ഇപ്പോള്‍ പുതിയ സംവിധാനം ക്രമീകരിച്ചിരിക്കുന്നതെന്നാണ് എച്ച്എസ്ഇയുമായി ബ്ന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജിപിമാരെ കാണുന്നതിനു ഓണ്‍ലൈനായി അപ്പോയിന്റ്‌മെന്റ് എടുക്കുന്നതിനും, ഓണ്‍ലൈന്‍ വഴി തന്നെ ചികിത്സ തേടുന്നതിനുമുള്ള സൗകര്യമാണ് ഇപ്പോള്‍ എച്ച്എസ്ഇ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്.
ഐപാഡ്, കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ എന്നിവയെല്ലാം ഇതിനായി ഉപയോഗിക്കാവുന്നതാണ്. നാഷണല്‍ അസോസിയേഷന്‍ ഓഫ് ജനറല്‍ പ്രാക്ടീഴ്‌നേഴ്‌സ് സംവിധാനത്തിനും ഇതിന്റെ ഭാഗമായി തുടക്കം കുറിച്ചിട്ടുണ്ട്.
രോഗികള്‍ക്ക് അവരുടെ ജിപിമാരെ തന്നെ ലഭ്യമാകും വിധമാണ് പുതിയ സേവനം. ഈ വര്‍ഷം രണ്ടാം ത്രൈമാസം മുതല്‍ സേവനം നല്‍കി തുടങ്ങാന്‍ കഴിയുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സന്ത്വം ജിപിമാര്‍ തന്നെ ചികിത്സിയ്ക്കുന്നത് ചികിത്സയുടെ തുടര്‍ച്ചയ്ക്കും സഹായകരമാകും. രോഗികള്‍ക്ക് സമയകുറവുള്ളപ്പോള്‍ സേവനം ഉപയോഗപ്രദമാണ്. കൂടാതെ യാത്ര ചെയ്യാന്‍ കഴിയാത്ത രോഗികള്‍ക്കും സേവനം ഗുണം ചെയ്യും. അപോയ്‌മെന്റ് ബുക്ക് ചെയ്യുന്നതിന് ആപ്ലിക്കേഷന്‍ ലഭ്യമാകും.
ജിപിമാര്‍ ചെലവ് എത്രയെന്ന വിവരം അയച്ച് നല്‍കും. നിലവിലെ രീതിയിലും കുറവ് മാത്രമായിരിക്കും ചെലവെന്നാണ് കരുതുന്നത്. പ്രൈമറി കെയര്‍ പാര്‍ട്‌നര്‍ഷിപ്പ് കോണ്‍ഫറന്‍സിലാണ് പുതിയ രീതി എന്‍എജിപി എജിഎം ഈ മാസം അവസാനം വ്യക്മാക്കി തരിക.