സൗദി : എണ്ണവിലയിടിവിന്റെ തുടര്‍ചലനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. പല രാജ്യങ്ങളും വിദേശ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വെട്ടിചുരുക്കിയും ജീവനക്കാരെ പിരിച്ചുവിട്ടും പ്രതിസന്ധി മറികടക്കാന്‍ നീക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇപ്പോഴിതാ സൗദിയില്‍ നിന്നും ശുഭകരമല്ലാത്ത വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
സൗദിയിലെ നിരവധി കമ്പനികള്‍ വന്‍ തോതില്‍ തൊഴിലാളികളെ പിരിച്ചു വിടാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉള്ളത്.എണ്ണവില കുറഞ്ഞതോടെ വന്‍കിട കരാറുകള്‍ ഇല്ലാതായതാണ് കരാര്‍ കമ്പനികള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. കരാര്‍ കമ്പനി ഉടമസ്ഥരുടെ കൂട്ടായ്മ കിഴക്കന്‍ പ്രവശ്യ ചേംബര്‍ ഓഫ് കൊമേഴ്‌സിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. നൂറിലേറെ വന്‍കിട കരാര്‍ കമ്പനികള്‍ പ്രതിസന്ധിയിലായിരിക്കുന്നത്.
സൗദി അരാംകോ, സാബിക്, സദാര, റോയല്‍ കമ്മിഷന്‍ എന്നിവ നിര്‍ത്തിവച്ചിരിക്കുന്നത്. ഈ കരാറുകള്‍ പ്രതീക്ഷിച്ച് നൂറോളം തൊഴിലാളികളെ കൊണ്ടുവന്ന ചെറുതും വലുതുമായ കരാര്‍ കമ്പനികളാണ് തൊഴിലാളികള്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ കഴിയാതെ പ്രയാസത്തിലായിരുക്കുന്നത്. സ്ഥിതിഗതികള്‍ ഇങ്ങനെ തകരുയാണെങ്കില്‍ വന്‍ തോതില്‍ തൊഴിലാളികളെ പിരിച്ചുവിട്ട് ചെലവ് കുറയ്ക്കാനുള്ള മാര്‍ഗ്ഗം തേടുകയാ്ണ മിക്ക സ്ഥാപനങ്ങളും . തൊഴിലാളികളെ പിരിച്ചുവിടുമെന്നുള്ള വാര്‍ത്തകള്‍ ഒരോന്നായി പുറത്ത് വരുമ്പോള്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികളാണ് ചങ്കിടിപ്പോടെ വീക്ഷിക്കുന്നത്.