ബിജു കരുനാഗപ്പള്ളി
ദുബൈ: തൊഴില്‍ ഉടമയെ കയ്യേറ്റം ചെയ്താല്‍ മുന്നറിയിപ്പില്ലാതെതൊഴിലാളിയെ പുറത്താക്കാമെന്ന് യു എ ഇ തൊഴില്‍ മന്ത്രാലയംവ്യക്തമാക്കി. കൈയേറ്റം യു എ ഇ തൊഴില്‍ നിയമത്തിന്റെ നഗ്നമായലംഘനമാണ്. അതേസമയം തൊഴില്‍ കരാര്‍ ലംഘനവുമായിബന്ധപ്പെട്ടതാണെങ്കില്‍ മുന്നറിയിപ്പ് നല്‍കേണ്ടതുണ്ട്. തൊഴില്‍ കരാര്‍അവസാനിപ്പിച്ചു പരസ്പര ധാരണയോടെയാണ് പോകുന്നതെങ്കില്‍തൊഴിലാളി ഒരു മാസത്തിനും മൂന്ന് മാസത്തിനുമിടയില്‍ നോട്ടീസ്നല്‍കണം. തൊഴിലുടമക്കോ തൊഴില്‍ ദാതാവിനോ ഇത്തരംഘട്ടങ്ങളില്‍ തൊഴില്‍ കരാര്‍ റദ്ദ് ചെയ്യാം. പരിധിയില്ലാത്ത തൊഴില്‍കരാറാണെങ്കില്‍ തൊഴില്‍ കരാര്‍ വിരുദ്ധമായ നടപടിയുണ്ടെങ്കില്‍തൊഴില്‍ ഉപേക്ഷിക്കാവുന്നതാണ്. കമ്പനിക്കോ വ്യക്തിക്കോഏതെങ്കിലും തരത്തില്‍ ബാധ്യതയുണ്ടെങ്കില്‍ അത് കോടതി വഴിപരിഹരിക്കുകയും ചെയ്യാം.