പി.പി ചെറിയാൻ
ജോർജിയ: ജോർജിയ കോളജ് ക്യാംമ്പസുകളിൽ കൺസീൽഡ് ഗൺ കൊണ്ടുവരുന്നതിനു അനുമതി നൽകുന്ന ബിൽ ഗവർണർ നെയ്ഷൻ ഡീൽ വീറ്റോ ചെയ്തു.
ചില നിയന്ത്രണങ്ങളോടെ വിദ്യാർഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുദ്യോഗിച്ചു കൺസർവേറ്റീവ് സെക്കൻഡ് അമന്റ്‌മെന്റ് ആക്ടിവിസ്റ്റും ചേർന്നു അംഗീകരിച്ച ഹൗസ്ബിൽ ഇന്ന് റിപബ്ലിക്കൻ ഗവർണർ അംഗീകാരം നൽകാതെ തിരിച്ചയക്കുകയായിരുന്നു.
യൂണിവേഴ്‌സിറ്റി സിസ്റ്റം ഓഫ് ജോർജിയ ചാൻസലർ ചാൻസലർ, യൂണിവേഴ്‌സിറ്റി ഓഫ് ജോർജിയ പ്രസിഡന്റുമാർ, ജോർജിയാ ടെക് പ്രസിഡന്റ് എന്നിവർ ഈ ബിൽ അംഗീകരിച്ചാൽ വിദ്യാർഥികൾക്കു സംരക്ഷണം നൽകുക എന്ന ഉത്തരവാദിത്വം പൊലീസ് നിറവേറ്റുക എന്നത് അസാധ്യമായി തീരുമെന്നാണ് അഭിപ്രായപ്പെട്ടത്.
21 വയസ് മുതലുള്ള വിദ്യാർഥികൾക്കു കൺസീൽഡ് ഗൺ ഡോർമിറ്ററിസുകൾ ഒഴികെ പബ്ലിക്ക് യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ എവിടെയും കൊണ്ടു വരുന്നതിനു അനുമതി നൽകുന്നതായിരുന്നു ഗവർണർ വീറ്റോ ചെയ്ത ബിൽ. റിപബ്ലിക്കൻ ഗവർണറുടെ തീരുമാനത്തെ അനുകൂലിചചും പ്രതികൂലിച്ചും വാഗ്വാദങ്ങൾ ചുടൂപിടിക്കുന്നതായാണ് റിപ്പോർട്ടുകൾ. വിദ്യാർഥികൾ കാമ്പസിൽ തോക്കു കൊണ്ടു വരുന്നതു ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.