പി.പി ചെറിയാൻ
വാഷിങ്ടൺ ഡിസി: തോക്ക് നിയന്ത്രണത്തിൽ വോട്ടെടുപ്പ് വേണമെന്നാവശ്യപ്പെട്ട് ഡമോക്രാറ്റിക് പ്രതിനിധികൾ യുഎസ് ഹൗസിൽ നടത്തി വന്നിരുന്ന ഇരുപത്തിയഞ്ചു മണിക്കൂർ നീണ്ട കുത്തിയിരുപ്പു സമരം അവസാനിപ്പിച്ചു.
ജൂൺ 22 ബുധനാഴ്ച ഡമോക്രാറ്റിക് പ്രതിനിധി ജോൺ ലൂമിന്റെ നേതൃത്വത്തിൽ രാവിലെ പത്തരയ്ക്കാണ് ചേംബറിന്റെ നടതുത്തളത്തിൽ തോക്ക് നിയന്ത്രണ വോട്ടെടുപ്പ് വേണമെന്നാവശ്യപ്പെട്ട് അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു കുത്തിയിരുപ്പ് ആരംഭിച്ചത്.
ഹൗസിൽ സ്പീക്കർ പോയപ്പോൾ റയന്റെ നിർദേശങ്ങൾ അംഗീകരിക്കാൻ പോലും സമരക്കാർ തയ്യാറായില്ല. പതിവിനു വിപരീതമായി ചേംബറിനകത്തു സമരക്കാൻ ഭക്ഷണം വിതരണം ചെയ്തതവും ബഹളം വച്ചതും ജനാധിപത്യത്തിനു അപമാനകരമാണെന്നു സ്പീക്കർ പറഞ്ഞു. തോക്ക് സൂക്ഷിക്കുന്നതിനു ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങൾ നീക്കം ചെയ്ത് ബിൽ അവതരിപ്പിക്കുവാൻ തയ്യാറല്ല എന്ന സ്പീക്കറുടെ പരാമർശം അംഗങ്ങളെ കൂടുതൽ പ്രകോപിതരാക്കി.
വ്യാഴാഴ്ച ജൂൺ 23 നു സ്പീക്കർ സഭ പിരിച്ചു വിട്ടതോടെയാണ് സമരം അവസാനിപ്പിച്ചത്. ഡമോക്രാറ്റിക് ന്യൂനപക്ഷ ലീഡർ നാൻസി പെളോസിയും സമരക്കാർക്കൊപ്പം നിലകൊണ്ടു. ഇപ്പോൾ തല്ക്കാലം സമരം അവസാനിപ്പിക്കുകയാണെന്നു ഈ വിഷയം ഇനി ജനങ്ങളുടെ തീരുമാനത്തിനു വിടുകയാണെന്നും സമരത്തിനു നേതൃത്വം നൽകിയ ജോർജിയാ സെനറ്റൽ ജോൺ ലൂയിസ് പറഞ്ഞു. സമരത്തിനിടെ ഡമോക്രാറ്റിക് റിപബ്ലിക്കൻ പ്രതിനിധികൾ പരസ്പരം വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു.