പി.പി ചെറിയാൻ
ആർലിങ്ടൺ (ടെക്‌സസ്): നിലവിലുള്ള സ്‌കൂൾ ഡ്രസ്് കോഡിനു വിരുദ്ധമായി മുടി നീട്ടി വളർത്തിയ പന്ത്രണ്ടു വയസുള്ള വിദ്യാർഥിയെ സ്‌കൂളിൽ നിന്നും പുറ്ത്താക്കി. ആർലിങ്ടൺ ന്യൂമാൻ ഇന്റർനാഷണൽ അക്കാദമി വിദ്യാർഥിയോടു ജൂൺ ഒന്നിനു മുൻപു സ്‌കൂളിൽ നിന്നു വിട്ടു പോകണമെന്നു കാണിച്ചു നോട്ടീസ് നൽകിരുന്നു.
നാലു വർഷമായി നീട്ടി വളർത്തിയ മുടിയെകുറിച്ചു സ്‌കൂൾ അധികൃതർ നാളിതുവരെ ഒരു മുന്നറിയിപ്പും നൽകിയിരുന്നില്ല എന്നു വിദ്യാർഥിയുടെ പിതാവ് പരാതിപ്പെട്ടു. ആൺകുട്ടികളുടെ മുടി കൺപുരികത്തിനു താഴെ വളരുതെന്ന അക്കാദമിയിലെ ഡ്രസ് കോഡ് വളരെക്കാലമായി നിലനിൽക്കുന്നതാണെന്നും ഹാൻഡ് ബുക്കിൽ ഈ വിവരം കൃത്്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അക്കാദമി സ്ഥാപകനും സൂപ്രണ്ടുമായ ഡോ.ഷേബാ ജോർജ് പറഞ്ഞു.
സ്‌കൂൾ അധികൃതർ രണ്ടു ഓപ്ഷനാണ് വിദ്യാർഥിക്കു നൽകിയതും. ഹാൻഡ് ബുക്കിലെ ്ഡ്രസ് കോഡ് അനുസരിക്കുക, ഇല്ലെങ്കിൽ ജൂൺ ഒന്നിനു മുൻപ് സ്‌കൾ വിട്ടു പോകുക. അക്കാദമിയിലെ ഓർക്കസ്‌ട്രോയിലും ട്രാക്ക് ടീമിലും അംഗമായിരുന്ന വിദ്യാർഥി പഠനത്തിലും സമർത്ഥനായിരുന്നു. സ്്കൂൾ അധികൃതരുടെ തീരുമാനത്തിൽ വിദ്യാർഥിയും കുടുംബാംഗങ്ങളും ഒരേ പോലെ നിരാശരാണ്. ആർലിങ്ടൺ ഐഎസ്ഡിയിൽ തുടർന്നുള്ള വിദ്യാഭ്യാസം പൂർത്തീകരിക്കുന്നതിനു അഡ്മിഷനു വേണ്ടി ശ്രമിക്കുകയാണെന്നു കുടുംബാംഗങ്ങൾ.