അഡ്വ.സിബി സെബാസ്റ്റിയൻ
ഡബ്ലിൻ: രാജ്യത്തെ അരലക്ഷത്തിലേറെ ആളുകൾക്കു ജോലി സംബന്ധമായ അസുഖങ്ങളുള്ളതായി പഠനത്തിൽ കണ്ടെത്തൽ. ഇതു മൂലം 790,000 തൊഴിൽ ദിനങ്ങൾ നഷ്ടമാകുന്നതായും കണ്ടെത്തൽ. രാജ്യത്തെ ഇക്കണോമിക്‌സ് ആൻഡ് സോഷ്യൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ചുള്ള കണ്ടെത്തലുകളുള്ളത്. ജോലി സ്ഥലത്തെ മസിലുകൾക്കുള്ള ഡിസോഡർ, ജോലി സംബന്ധമായ മാനസിക സമ്മർദം, ആകാംഷ, ഡിപ്രഷൻ എന്നിവയാണ് ജോലിസംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങൾക്കു കാരണമാകുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിൽ 50 ശതമാനം ആളുകൾക്കും മസിലുകൾ ഡിസോഡറാണ് പ്രശ്‌നങ്ങൾക്കു കാരണമാകുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 18 ശതമാനം ആളുകൾക്കു സ്‌ട്രൈസും, ആൻക്‌സൈറ്റിയും, ഡിപ്രഷനും അടക്കമുള്ളവയുണ്ടാകുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്കു കാരണമാകുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മസിലുകൾക്കുള്ള പ്രശ്‌നങ്ങൾ മൂലം 15.9 തൊഴിൽ ദിനങ്ങൾ നഷ്ടമാകുമ്‌പോൾ സ്‌ട്രെസ് അടക്കമുള്ള മാനസിക പ്രശ്‌നങ്ങൾ മൂലം 17 തൊഴിൽ ദിനങ്ങളാണ് നഷ്ടമാകുന്നതെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ശരാശരി 12.8 തൊഴിൽ ദിനങ്ങൾ നഷ്ടമാകുന്നതു ഇത്തരത്തിലുള്ള തൊഴിൽ സ്ഥലത്തെ പ്രശ്‌നങ്ങൾ മൂലമാണെന്നും കണ്ടെത്തിയിട്ടുണ്ട്.