ഡബ്ലിന്‍: ഹോം ഇപ്രൂവ്മെന്‍റ് ഗ്രാന്റും എനര്‍ജി എഫിഷ്യന്‍സി ഗ്രാന്‍റും സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷത്തെ ബഡ്ജറ്റില്‍ ഇത് കൂടാതെയും സന്തോഷകരമായ നടപടികള്‍ കൈക്കൊണ്ടേക്കും. വാറ്റ് നിരക്ക് ഒമ്പത് ശതമാനമെന്നത് ദീര്‍ഘിപ്പിക്കുക വഴി ടൂറിസം മേഖലയ്ക്ക് ഗുണം ലഭിക്കാവുന്നതാണ്. ഈ നടപടികളെല്ലാം തന്നെ കൈകൊണ്ടിത്രയും കാലം ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നതാണ്. ധനകാര്യമന്ത്രി മൈക്കിള്‍ നൂനാണിന്‍റെ ഉദ്യോഗവൃന്ദം നിലവില്‍ 750മില്യണ്‍ നികുതി ഇളവുകളാണ് പ്രഖ്യാപിക്കാനുള്ള വഴികള്‍ ആവിഷ്കരിക്കുന്നത്.
അടുത്തവര്‍ഷത്തെ ബഡ്ജറ്റാണ് സര്‍ക്കാരിന്മേല്‍ വിശ്വാസം ഉറപ്പിക്കാനുള്ള തിരഞ്ഞെടുപ്പിന് മുന്നുള്ള അവസാന അവസരം. 1.5ശതമാനം യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജില്‍ കുറവ് വന്നേക്കാം. ഇന്‍ഹെറിറ്റന്‍സ് ടാക്സിലും മാറ്റം വരുത്താനുള്ള സാധ്യതകളുണ്ട്. വീടുകള്‍ പുതുക്കി പണിയുന്നതിന് 4000 യൂറോയിലെറെ നികുതി ഇളവ് നല്‍കുന്നത് വന്‍ പ്രീതി നേടിയിരുന്ന നടപടിയാണ്. നിര്‍മ്മാണ മേഖലയ്ക്ക് ഉത്തേജ്ജന പാക്കേജ് എന്ന നിലയിലും ഇതിനെ കണ്ടിരുന്നു. എനര്‍ജി എഫിഷ്യന്‍സി ഗ്രാന്‍റും ഏര്‍പ്പെടുത്തിയത് മുതല്‍ ഗുണകരമായിരുന്നു. ഇവയുടെ തുകയുടെ കാര്യത്തില്‍ വര്‍ധന വരുത്തിയില്ലെങ്കിലും ദീര്‍ഘിപ്പിക്കുകയോ പരിഷ്കരിച്ച് നടപ്പാക്കുകയോ ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുള്ളത്.
പരിഷ്കരണം വേണമോ എന്നത് പരിശോധിക്കുമെന്ന് തന്നെയാണ് മന്ത്രിയോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനയെന്നും റിപ്പോര്‍ട്ട് പറയുന്നു. ടൂറിസം മേഖലയിലെ 9ശതമാനം വാറ്റ് നിരക്ക് തുടരാന്‍ ബിസ്നസ് രംഗത്തുള്ളവര്‍ സമ്മര്‍ദം ചലുത്തുന്നുണ്ട്. ഇത് ഫലം കണ്ടെക്കുമെന്നാണ് സൂചനയുള്ളത്. സര്‍ക്കാര്‍ വരുമാനം പ്രതീക്ഷിച്ചതിലും കൂടുതലാണെങ്കില്‍ സര്‍ക്കാര്‍ കൂടുതല്‍ ചെലവഴിക്കാനും മുതിരും. എങ്കിലും യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രണങ്ങള്‍ മൂലം പരമാവധി €750മില്യണ്‍ മാത്രമായിരിക്കും നികുതി ഇളവ് അനുവദിക്കാനാവുക. യുഎസ് സിയ്ക്ക് മേല്‍ ഇളവുണ്ടായേക്കും എന്നാല്‍ വരുമാന പരിധി ഉയര്‍ത്തുന്നത് മൂലം ഉയര്‍ന്ന വരുമാനക്കാര്‍ക്ക് ഗുണം ലഭിച്ചേക്കില്ല.
ലേബര്‍ പാര്‍ട്ടി താഴ്ന്നതും ഇടത്തരവുമായ വരുമാനക്കാരെയാണ് ലക്ഷ്യം വെയ്ക്കുന്നത്. എന്നാല്‍ നൂനാണ് മേല്‍ പ്രായമായവരെ കൂടി പരിഗണിക്കണമെന്ന് പാര്‍ട്ടിയില്‍ നിന്ന് തന്നെ സമ്മര്‍ദമുണ്ട്.