ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയും അമേരിക്കന്‍ ടി.വി.താരം മേഘന്‍ മാര്‍ക്കിളും കെന്‍സിങ്ടണ്‍ കൊട്ടാരത്തില്‍ ഒരരുമിച്ച് താമസം തുടങ്ങിയെന്ന് സൂചന. വില്യം രാജകുമാരനും ഭാര്യ കെയ്റ്റും താമസിച്ചിരുന്ന നോട്ടിങ്ങാം കോട്ടേജില്‍നിന്ന് കെന്‍സിങ്ടണ്‍ ഹൈ സ്ട്രീറ്റിലെ കടയിലേക്ക് മേഘന്‍ ഷോപ്പിങ്ങിനെത്തുന്ന ചിത്രങ്ങളാണ് പപ്പരാസികള്‍ പകര്‍ത്തിയത്. ഹോള്‍ ഫുഡ്സ് സ്റ്റോറില്‍നിന്ന് ഷോപ്പിങ് കഴിഞ്ഞ് അവര്‍ കൊട്ടാരത്തിലേക്ക് മടങ്ങുകയും ചെയ്തു.
ഇക്കഴിഞ്ഞ ദിവസമാണ് മേഘനുമായുള്ള തന്റെ പ്രണയം ഹാരി തുറന്നു പരഞ്ഞത്. ഏതാനും മാസങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. 35-കാരിയായ മേഘന്‍ വിവാഹ മോചിതയാണ്. ഹാരിയും മേഘനുമായി വിവാഹം കഴിഞ്ഞിട്ടില്ലെങ്കിലും ഇരുവരും ഒരുമിച്ച് താമസം തുടങ്ങിയതായി കൊട്ടാരവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മേഘനുമായുള്ള പ്രണയം ഹാരി തുറന്നു പറഞ്ഞതോടെ കെന്‍സിങ്ടണ്‍ കൊട്ടാരത്തില്‍ മേഘന്‍ താമസം തുടങ്ങുകയായിരുന്നു.
യു.എസ്. ടെലിവിഷനിലെ പ്രശസ്തമായ പരമ്പര സ്യൂട്സില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മേഘനിപ്പോള്‍. ഷൂട്ടിങ്ങിന് അവധി കൊടുത്തുകൊണ്ടാണ് അവര്‍ ലണ്ടനിലേക്ക് വന്നത്. ഹാരി പ്രണയം വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍, തനിക്ക് സുപ്രധാനമായ ചില കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞ് മേഘന്‍ ഷൂട്ടിങ്ങില്‍നിന്ന് ഏതാനും ദിവസം അവധിയെടുക്കുകയായിരുന്നു.
കെന്‍സിങ്ടണ്‍ കൊട്ടാരത്തില്‍നിന്ന് തനിച്ച് പുറത്തേയ്ക്കിറങ്ങിവരുന്ന മേഘന്റെ ചിത്രങ്ങളാണ് പാപ്പരാസികള്‍ പകര്‍ത്തിയത്. ബ്രിട്ടീഷ് വിന്റര്‍ വസ്ത്രത്തില്‍ ഷോപ്പിങ്ങിന് പോയ മേഘന്‍, ഹാരി പതിവായി ധരിക്കാറുള്ള ബേസ്ബോള്‍ തൊപ്പി അണിഞ്ഞിരുന്നു. ഹാരിയുടെ അമ്മ ഡയാന രാജകുമാരിയുടെ ഇഷ്ട ഷോപ്പിങ് കേന്ദ്രമായിരുന്നു കെന്‍സിങ്ടണ്‍ ഹൈ സ്ട്രീറ്റ്. അവിടെത്തന്നെ മേഘന്‍ ആദ്യ ഷോപ്പിങ്ങിനെത്തിയെന്നത് കൗതുകകരമായ യാദൃച്ഛികതയായി.