വീടിന് പുറത്തുള്ള ആളുമായി ശാരീരിക ബന്ധം പുലർത്തുന്നത് നിയമവിരുദ്ധമാക്കി യു കെ സർക്കാർ !

ലണ്ടൻ :കൊറോണ വൈറസ് വ്യക്തി ജീവിതങ്ങളിൽ വലിയ സംഘർഷം ഉണ്ടാക്കുന്നുണ്ട് .കുടുംബ ജീവിതം പോലും വലിയ സംഘർഷത്തിലാണ് .ബ്രിട്ടനിൽ  മാസങ്ങളായുള്ള ലോക്ക് ഡൗൺ ആളുകളുടെ ലൈംഗിക ജീവിതത്തെയും ബാധിച്ചു തുടങ്ങിയെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് ഈയടുത്ത് നടന്ന ഒരു പഠനം അനുസരിച്ച് പത്തിൽ ആറ് ആളുകളും ലോക്ക് ഡൗൺ കാലയളവിൽ ശാരീരിക ബന്ധത്തിലേർപ്പെട്ടിട്ടില്ല. കൊറോണ പ്രതിസന്ധിഘട്ടത്തിൽ രാജ്യത്തെ ആകെ ജനസംഖ്യയിലെ 39.9% ആളുകൾ മാത്രമാണ് ലൈംഗിക കാര്യങ്ങളിൽ സജീവമായിരുന്നതെന്നാണ് പഠന റിപ്പോർട്ട്.

സാമൂഹിക അകലം പാലിക്കണമെന്ന നിയമം കർശനമായി നടപ്പിലാക്കിയതാണ് ആളുകളെ അവരുടെ പ്രിയപ്പെട്ടവരുമായി ഇടപഴകുന്നതിൽ നിന്ന് അകറ്റി നിർത്തിയതന്നാണ് പഠനം സൂചിപ്പിക്കുന്നത്. എന്നാൽ ഇതേ സാമൂഹിക അകലം പാലിക്കലിന് കൂടുതൽ കർശനമായ മാർഗനിർദേശങ്ങളിറക്കിയിരിക്കുകയാണ് യുകെ സർക്കാർ. ഇവരുടെ പുതിയ നിർദേശങ്ങൾ പ്രകാരം ഒരുമിച്ച് താമസിക്കാത്ത ആളുകളുമായുള്ള ശാരീരിക ബന്ധം നിയമ വിരുദ്ധമാക്കിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്ത ബന്ധമുള്ള ആളുകൾ ആയാൽ പോലും പുറത്തു നിന്നൊരാൾക്ക് നിങ്ങളുടെ വീട്ടിലെത്താനോ അല്ലെങ്കില്‍ നിങ്ങൾക്ക് മറ്റൊരാളുടെ വീട്ടിലേക്ക് പോകാനോ അവിടെ താമസിക്കാനോ അനുവാദമില്ല.. സ്വന്തം വീട്ടിലാണെങ്കിൽ പോലും പുറത്ത് നിന്നെത്തിയ ഒരാളുമായി ശാരീരിക ബന്ധം പുലർത്തുന്നത് നിയമവിരുദ്ധമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍.സ്വകാര്യ സ്ഥലങ്ങളിലോ പൊതു സ്ഥലങ്ങളിലോ രണ്ടോ അതിലധികമോ ആളുകൾ ഒത്തുകൂടാൻ പാടില്ല എന്ന കർശനനിർദേശവും നൽകിയിട്ടുണ്ടെന്നും ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ സ്വകാര്യ സ്ഥലങ്ങൾ മാര്‍ഗനിർദേശത്തില്‍ ഉൾപ്പെട്ടിരുന്നില്ല.. നിയമലംഘനം നടത്തിയാൽ പൊലീസ് ഇടപെടൽ ഉണ്ടാകുമെന്നും നിർദേശമുണ്ട്.

എന്നാൽ പ്രായപൂർത്തിയായ ആളുകളെ ലോക്ക് ഡൗൺ കാലത്ത് ശരിയായ ലൈംഗിക ജീവിതം നയിക്കാൻ സർക്കാർ പ്രോത്സാഹിപ്പിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതവരുടെ ശാരീരിക-മാനസിക ആരോഗ്യത്തിന് നല്ലതാണെന്നും ഇവർ പറയുന്നു. സർക്കാരിന്‍റെ പുതിയ മാർഗനിർദേശം രാജ്യത്തെ ആയിരക്കണക്കിന് ആളുകളുടെ ബന്ധങ്ങളിൽ ഉലച്ചിലുണ്ടാക്കുമെന്നും ഗവേഷകർ വിമർശിക്കുന്നുണ്ട്.

 

Top