ഭക്ഷണം കഴിക്കുന്ന വൈകല്യം തുറന്നു പറയാന്‍ 56 ശതമാനം കുട്ടികളും മടിക്കുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: രാജ്യത്തെ 56 ശതമാനം കുട്ടികളും തങ്ങളുടെ ഭക്ഷണ വൈകല്യം തുറന്നു പറയാന്‍ മടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ രീതികളില്‍ സംശയമുള്ള കുട്ടികളാണ് ഈ വൈകല്യം തുറന്നു പറയാന്‍ മടിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത്തരത്തില്‍ തങ്ങളുടെ ഭക്ഷണ വൈകല്യം സംബന്ധിച്ചുള്ള ആശങ്കകള്‍ സുഹൃത്തുക്കളോടൊ കുടുംബാംഗങ്ങളോടൊ പലരും പങ്കു വയ്ക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഈറ്റിങ് ഡിസോഡര്‍ അസോസിയേഷനാണ് ഇതു സംബന്ധിച്ചുള്ള പുതിയ കണക്കുകള്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. 32 ശതമാനം ആളുകളും തങ്ങളുടെ അവസ്ഥയെന്താണെന്നു കൃത്യമായി തിരിച്ചറിയാന്‍ സാധിക്കാത്തതു മൂലം ഭക്ഷണ വൈകല്യം മറച്ചു വയ്ക്കുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ സൂചനയുണ്ട്.
സൈക്കോതെറാപ്പിസ്റ്റും ബോഡി വൈ സര്‍വീസ് മാനേജരുമായ ഹാരിയറ്റ് പാരിസണ്ണിന്റെ അഭിപ്രായത്തില്‍ നിലവില്‍ തങ്ങള്‍ക്കു ഭക്ഷണം സംബന്ധിച്ചു എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന കാര്യം അംഗീകരിക്കാന്‍ ആളുകളില്‍ പലരും തയ്യാറാകുന്നില്ലെന്നതാണ്. പ്രശ്‌നമുണ്ടെന്നു മനസിലാക്കിയാല്‍ പോലും പലരും ഇതാരോടും പങ്കു വയ്ക്കാന്‍ തയ്യാറാകുന്നില്ല. തങ്ങള്‍ക്കു കഴിക്കാവുന്ന ഭക്ഷണമെന്താണ്, ഇതിന്റെ രീതികളെന്താണ് തുടങ്ങിയ കാര്യങ്ങളൊന്നും തന്നെ മനസിലാക്കാനും, ഇവ വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാനും ഇവര്‍ തയ്യാറാകുന്നില്ലെന്നും റിപ്പോര്‍ട്ടുകളില്‍ സൂചനയുണ്ട്.

Top