ബിജു കരുനാഗപ്പള്ളി
ദുബൈ: ദുബൈയില്‍ അഞ്ചു വര്‍ഷത്തേക്കുള്ള ആരോഗ്യനയം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു.മാറാരോഗങ്ങള്‍ക്ക് ഉന്നത നിലവാരമുള്ള ചികിത്സ, തുടക്കത്തില്‍ തന്നെ രോഗനിര്‍ണയം, ബോധവത്കരണം, പരിശോധന എന്നിവ നടത്താനുള്ള സൗകര്യം, പരസ്പര ബന്ധിതവും സമഗ്രവുമായ ശൃംഖല, ഗവേഷണ സാഹചര്യം എന്നിവയാണ് പ്രധാന കാഴ്ചപ്പാട്. 15 പദ്ധതികളും 93 സംരംഭങ്ങളും വിഭാവനം ചെയ്തിട്ടുണ്ട്. ലോകത്ത് ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന സ്ഥലമായി ദുബൈയെ മാറ്റിയെടുക്കണമെന്ന് ശൈഖ് മുഹമ്മദ് നിര്‍ദേശിച്ചു. ദുബൈ ഹെല്‍ത് അതോറിറ്റിയുടെ 11,000 ജീവനക്കാര്‍ ചര്‍ച്ച ചെയ്ത് നേരത്തെ കരടുരേഖ തയ്യാറാക്കിയിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക