മുതിര്‍ന്നവരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നഴ്‌സിങ് ഹോമുകള്‍ മതിയാവില്ലെന്നു ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്

ഡബ്ലിന്‍: നിലവിലുള്ള നഴ്‌സിങ് ഹോമുകളുടെ എണ്ണം ഇരട്ടിയാക്കി ഉയര്‍ത്തിയെങ്കില്‍ മാത്രമേ രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന പഠന റിപ്പോര്‍ട്ടുമായി ആരോഗ്യ വിഭാഗം രംഗത്ത്. അടുത്ത 20 വര്‍ഷത്തിനിടയില്‍ രാജ്യത്തെ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം ഇരട്ടിയായി വര്‍ധിക്കുമെന്നും ഈ സാഹചര്യം കൈകാര്യം ചെയ്യാന്‍ മതിയായ സൗകര്യം നഴ്‌സിങ് ഹോമുകള്‍ക്കില്ലെന്നുമാണ് ആരോഗ്യ വകുപ്പിന്റെ ഇപ്പോഴത്തെ കണ്ടെത്തല്‍.
നിലവില്‍ രാജ്യത്ത് 20,000 മുതിര്‍ന്ന പൗരന്മാരുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ഫണ്ട് മാത്രമാണ് ആരോഗ്യ വകുപ്പിനു ഇവര്‍ ഒരുക്കി നല്‍കിയിരിക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ക്കു ഇത്തരത്തില്‍ കുറഞ്ഞ ഫണ്ട് അനുവദിക്കുന്നതു ഗുണം ചെയ്യില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 24,000 ത്തിലധികം കേന്ദ്രങ്ങളില്‍ 2036 ആകുമ്പോഴേയ്ക്കും നഴ്‌സിങ് ഹോമുകള്‍ വേണമെന്ന ആവശ്യമാണ് ഉപ്പോള്‍ ഉയരുന്നത്. ഏതാണ്ട് 250 ലധികം നഴ്‌സിങ് ഹോമുകള്‍ അധികമായി കണ്ടെത്തേണ്ടി വരുമെന്നും ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍, രാജ്യത്തെ ചില സിറ്റികളിലെ നഴ്‌സിങ് ഹോമുകളില്‍ നിന്നും ഏറ്റവും മോശമായ പരിചരണാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പുതിയ നഴ്‌സിങ് ഹോമുകളുടെ നിര്‍മാണം എത്രയും വേഗത്തിലാക്കണമെന്നും ഇപ്പോള്‍ നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ പഴയ കാലപ്പഴക്കം ചെന്ന് അപകടാവസ്ഥയിലായ നഴ്‌സിങ് ഹോമുകളില്‍ ഏറെയെണ്ണത്തിനും നിലവിലുള്ള ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്വാളിറ്റി അതോറിറ്റിയുടെ പരിശോധനകള്‍ പാസാകാന്‍ സാധിക്കുമെന്ന വിശ്വാസം ആരോഗ്യ വകുപ്പിനില്ലെന്നും ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Top