ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്സിന്റെ ‘നൃത്താഞ്ജലി & കലോത്സവം2015’ ലെ സബ്ജൂനിയര് വിഭാഗത്തില്‍ ഹന്നാ മിറിയം ജോസും , സീനിയര്‍ വിഭാഗത്തില്‍ സപ്താ രാമന് നമ്പൂതിരിയും കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു.
സിനിമാറ്റിക്ക് ഡാന്‍സ്,ഫാന്‍സി ഡ്രസ്സ് മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും , കഥ പറച്ചിലില്‍ മൂന്നാം സ്ഥാനവും നേടിയാണ് ഹന്ന കലാതിലകമായപ്പോള്‍,
നാടോടി നൃത്തം, പെന്‍സില്‍ ഡ്രോയിംഗ്, മോണോ ആക്ട് ,കവിതാ പാരായണം എന്നിവയില്‍ ഒന്നാം സ്ഥാനവും , മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയില രണ്ടാം സ്ഥാനം , സിനിമാറ്റിക്ക് ഡാന്‍സില്‍ മൂന്നാം സ്ഥാനവും നേടിയാണ് സപ്താ രാമന് കലതിലകമായത്.
എല്ലാ മത്സരങ്ങളുടെയും വ്യക്തിഗത ഗ്രേഡ് നൃത്താഞ്ജലി 2015 വെബ്സൈറ്റില്‍ ലഭ്യമാണ്. http://www.nrithanjali2015.com/
മത്സരങ്ങളുടെ കൂടുതല്‍ ചിത്രങ്ങളും നൃത്താഞ്ജലി വെബ്സൈറ്റിലെ ഗാലറിയില്‍ ലഭ്യമാണ്.
കലാതിലകത്തിനും മറ്റ് മത്സരാര്‍ത്ഥികള്‍ക്കുമുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ഡിസംബര്‍ 27ന് ഗ്രിഫിത്ത് അവന്യുവിലുള്ള ‘Scoil Mhuire National Boys School’ ല്‍ ഡബ്ല്യു.എം.സി നടത്തുന്ന ക്രിസ്മസ് പുതുവത്സര ആഘോഷത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ സമ്മാനിക്കുന്നതാണ്.