പി.പി ചെറിയാൻ
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രശസ്ത ഹോസ്പിറ്റലായ ബെൻ ടമ്പ് ആശുപത്രി ബൂത്ത് റൂമിൽ അതിരഹസ്യമായി വച്ചിരുന്ന ഒളിക്യാമറ കണ്ടെടുത്തതായി ഹൂസ്റ്റൺ പൊലീസ് അറിയിച്ചു.
ആശുപത്രിയിലെ ജീവനക്കാരനാണ് അഞ്ചാം നിലയിലെ ബാത്ത് റൂമിൽ ഒളിക്യാമറ സ്ഥാപിച്ചിരുന്നത് കണ്ടെത്തിയത്. ആശുപത്രി ജീവനക്കാർ ഉപയോഗിക്കുന്ന ബാത്ത് റൂമായിരുന്നു ഇത്. കണ്ടെടുത്ത ക്യാമറ ആശുപത്രി ജീവനക്കാർ സെക്യൂരിറ്റി ഗാർഡിനെ ഏൽപപിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ബാത്ത് റൂമിൽ ക്യാമറ സ്ഥാപിച്ചതിനെക്കുറിച്ചു എന്തെങ്കിലും സൂചന ലഭിക്കുന്നവർ ഹൂസ്റ്റൺ പൊലീസ് ഡിപ്പാർട്ടമെന്റിനെ വിക്ടർ യൂണിറ്റ് 713 308 1180 എന്ന നമ്പറിൽ വിളിച്ചറിയിക്കണമെന്നു അഭ്യർഥിച്ചിട്ടുണ്ട്. പൊലീസ് സംഭവത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചു.