
പി.പി ചെറിയാൻ
ഫ്‌ളോറിഡ: ദേശീയ മുഖ്യധാര മാധ്യമങ്ങളും ക്ലിന്റനും ചേർന്ന് തെനിക്കെതിരെ ഗൂഡാലോചന നടത്തുന്നതായി ട്രമ്പ്. ഇയ്യിടെ ഉയർന്നു വന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണെന്നു തെളിയിക്കുന്നതിനുള്ള വ്യക്തമായ രേഖകൾ താങ്കളുടെ കൈവശം ഉണ്ടെന്നും, താമസം വിനാ തെളിവുകൾ പുറത്തു വിടുമെന്നും ട്രമ്പ് പറഞ്ഞു.
തിരഞ്ഞെടുപ്പിനു ഏതാനും ദിവസങ്ങൾക്കു മുൻപ് ക്ലിന്റൻ ഉയർത്തിയ ആരോപണങ്ങൾ ശരിയാണെന്നു വിശ്വസിക്കുവാൻ സാധ്യമല്ലെന്നു ട്രമ്പിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി മൈക്ക് പെൻസും അഭിപ്രായപ്പെട്ടു കൃത്രിമമായി ഉണ്ടാക്കിയ തെളിവുകളാണിതെല്ലാമെന്നും പെൻസു കൂട്ടിച്ചേർത്തു.
ഫ്‌ളോറിഡാ വൈസ്റ്റ് പാം ബീച്ചിൽ ഒക്ടോബർ 13 വ്യാഴാഴ്ച നടത്തിയ പ്രസ്താനവയിൽ ട്രമ്പ് ക്ലിന്റന്റെ തരംതാഴ്ന്ന കുപ്രചാരണ തന്ത്രങ്ങളെ നിശിതമായ ഭാഷയിൽ വിമർശിച്ചു തിരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചു ഒരു വർഷം പിന്നിട്ടു. പ്രൈമറിയിൽ ശക്തമായ പ്രതിയോഗികളെ പിൻതള്ളി റിപബ്ലിക്കൻ പാർട്ടി സ്ഥാനാര്ത്ഥിത്വം ലഭിക്കുന്നതുവരെ ഒരാരോപണം പോലും ഉന്നയിക്കാത്ത ഹില്ലരി തിരഞ്ഞെടുപ്പിൽ പരാജയപ്പെടും എന്നു ബോധ്യമായതോടെ പുതിയ ആരോപണങ്ങളുമായി രംഗത്ത് എത്തിയത് രാഷ്ട്രീയ സദാചാരത്തിനു നിരക്കാത്തതാണെന്നും ട്രമ്പ് ആരോപിച്ചു.