ഹില്ലരിയ്‌ക്കെതിരായ ഇ-മെയിൽ വിവാദം വീണ്ടും കൊഴുക്കുന്നു

പി.പി ചെറിയാൻ

വാഷിംങ്ടൺ: സ്റ്റേറ്റ് സെക്രട്ടറിയായിരിക്കുമ്പോൾ കിന്റൻ ഫൗണ്ടേഷനു വേണ്ടി സംഭാവന ആവശ്യപ്പെട്ട് അയച്ച ഇ മെയിലുകളെക്കുറിച്ചുള്ള വിവാദം വീണ്ടും കൊഴുക്കുന്നു.
ജുഡീഷ്യൽ വാച്ച് ഡോഗ് ഇന്ന് പ്രസിദ്ധീകരിച്ച 296 പേജുള്ള ഇ മെയിലുകൾ ഹില്ലറി ക്ലിന്റന്റെ സ്റ്റേറ്റ് സെക്രട്ടറി ഓഫിസും കിന്റൻ ഫൗണ്ടേഷന്റെ ഓഫിസും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ്.
ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് അനുസരിച്ചു സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനെതിരെ ഫയൽ ചെയ്ത ലൊ സ്യൂട്ടിലാണ് ജുഡീഷ്യൽ വാച്ചിനു ഇത്രയും ഇ-മെയിലുകൾ ലഭിച്ചത്. ഹില്ലരി ക്ലിന്റൻ അഴിമതിക്കാരിയാണെന്നു ട്രംപ് ക്യാംപ് ഇന്നും ആവർത്തിച്ചു. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രൈവറ്റ് ഇ -മെയിൽ സെർവർ ഹില്ലരി ക്ലിന്റൻ ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിന്മേൽ നടന്ന തെളിവെടുപ്പിനു ശേഷം എഫ്ബിഐ ഡയറക്ടർ ജെയിംസ് കോർണി ഹില്ലരിയെ പ്രോസിക്യൂട്ട് ചെയ്യുകയില്ലെന്നു വ്യക്തമാക്കി.
ജുഡീഷ്യൽ വാച്ച് പ്രസിഡന്റ് ടോംഫിൽട്ടൻ ഹില്ലരി ക്ലിന്റൻ നാൽപതോളം ഇ മെയിലുകൾ മനപൂർവം സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചതായി ആരോപിച്ചിരുന്നു. എന്നാൽ, ക്ലിന്റന്റെ തിരഞ്ഞെടുപ്പു ഓഫിസ് ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top